സംസ്ഥാനത്ത് ജൂണ്‍ 27ന് വിദ്യാഭ്യാസ ബന്ദ്


കൊച്ചി: ജൂണ്‍ 27ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. മലബാര്‍ ജില്ലകളിലെ ഹയര്‍സെക്കഡറി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടത്-എസ്.എഫ്.ഐ അട്ടിമറികളിലും പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദിന് എ.ബി.വി.പി ആഹ്വാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരേയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് നടപടി. കമ്മീഷണര്‍ ഓഫീസിലേക്ക് എ.ബി.വി.പി നടത്തിയ മാര്‍ച്ചില്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറി എന്‍.സി.ടി ശ്രീഹരി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി എ.ബി.വി.പി ആരോപിക്കുന്നു.