മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പയ്യോളിയില്‍; എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യും


Advertisement

പയ്യോളി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പയ്യോളിയില്‍. സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ ആസ്ഥാനമായ എകെജി മന്ദിരം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടന ചടങ്ങ്.

Advertisement

ഐ.പി.സി റോഡില്‍ സ്വന്തമായി ഭൂമി വാങ്ങിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രക്തസാക്ഷികളായ പി.ടി.അമ്മത് മാസ്റ്ററുടെയും ഉണ്ണരയുടെയും പേരിലുള്ള ഓഡിറ്റോറിയവും പയ്യോളിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച കോമത്ത് കുഞ്ഞമ്മദ് മാസ്റ്ററുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച ലൈബ്രറിയും എകെജി മന്ദിരത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Advertisement
Advertisement