Tag: Pinarayi Vijayan

Total 20 Posts

” പിണറായി മാങ്ങോട്ട് അംഗനവാടിയില്‍ വരണം” നൊച്ചാടുള്ള കുഞ്ഞ് പിണറായി ആരാധകന്റെ ഡിമാന്റ് കേള്‍ക്കണോ! വീഡിയോ കാണാം

പേരാമ്പ്ര: ” പിണറായിയെ കാണണം… മാങ്ങാട്ട് അംഗനവാടിയില്‍ വരണം…” നൊച്ചാട്ടെ പിണറായി ആരാധകനായ ബിഥോവന്‍ എന്ന ബിത്തുവിന്റെ ഡിമാന്റാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കരഞ്ഞുകൊണ്ട് തന്റെ ഡിമാന്റ് ഉന്നയിക്കുന്ന ബിത്തുവിന്റെ വീഡിയോ പേരാമ്പ്ര സ്വദേശിയായ പി.കെ.അജീഷ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ നൊച്ചാട് നോര്‍ത്ത് മേഖല സെക്രട്ടറി സനൂപിന്റെയും ഹരിതയുടെയും മകനാണ് ബിഥോവന്‍. നവകേരള സദസ്സില്‍

‘നിപ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജം’; ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാന്‍ കേരളം എല്ലാ രീതിയിലും സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂര്‍ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വിശദീകരിച്ചു. 1286 പേര്‍

പതിറ്റാണ്ടു നീണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമായി; പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു, പരിപാടി ആഘോഷമാക്കി നാട്ടുകാര്‍

പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ചിരകാലമോഹമായിരുന്ന പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമായി. ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എംഎല്‍എ ടി.പി രാമകൃഷ്ണന്‍, വടകര എംപി കെ മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ ഞായറാഴ്ച്ച വൈകുന്നേരം നടന്ന പരിപാടിയില്‍ എംഎല്‍എമാരായ കെ.പി

കാട്ടിലപീടികയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കാട്ടിലപീടികയിൽ വച്ചാണ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രതിപക്ഷ സംഘടനകളുടെ കടുത്ത പ്രതിഷേധങ്ങളെത്തുടർന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി കോഴിക്കോട്ട് ഒരുദിവസത്തെ പരിപാടിക്കായെത്തിയത്‌. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ പ്രവർത്തകർ കരിങ്കൊടി കാട്ടുകയായിരുന്നു. ഇതേ തുടർന്ന് പ്രവർത്തകരെ പോലീസ്

വ്യവസായി ഫാരിസ് അബൂബക്കറിന്റെ നന്തിയിലെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; സന്ദര്‍ശനം മുണ്ടയില്‍ അബൂബക്കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍

കൊയിലാണ്ടി: പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.ഡിസംബര്‍ 13ന് ഫാരിസിന്റെ പിതാവ് മുണ്ടയില്‍ മമത അബൂബക്കര്‍ ചെന്നൈയില്‍ മരണപ്പെട്ടിരുന്നു. മരണത്തില്‍ അനുശോചനമറിയിക്കാനാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ശനിയാഴ്ചയാണ് അദ്ദേഹം കൊയിലാണ്ടി നന്തി ബസാറിന് സമീപത്തെ ഫാരിസിന്റെ വീട്ടിലെത്തിയത്. കോഴിക്കോട്ടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. രാത്രി എട്ടുമണിയോടെയാണ് മുഖ്യമന്ത്രി നന്തിയിലെ മമതയില്‍

‘ഉപഗ്രഹ സർവ്വേ അന്തിമ രേഖ അല്ല’; ബഫർസോൺ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോണിന്റെ കാര്യത്തിൽ കേരളത്തിന് ഏകാഭിപ്രായമാണ്. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജനജീവിതം തുടർന്നു പോകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്. ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തിയുള്ള കാര്യങ്ങൾ കോടതി മുമ്പാകെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ബഫർസോൺ ഉപഗ്രഹ സർവ്വേ സമഗ്ര രേഖയോ അന്തിമ

സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസ് ഇനി പുതിയ കെട്ടിടത്തിൽ; എ.കെ.ജി മന്ദിരം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പയ്യോളി: സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ലോകത്ത് എല്ലായിടത്തും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ശക്തികൾക്കെതിരായി പ്രവർത്തിക്കുന്ന അമേരിക്കയെ നമ്മുടെ തന്ത്രപരമായ സഖ്യശക്തിയാക്കിയത് അപകടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്തെ ആണവക്കരാറാണ് ഇതിന് തുടക്കമിട്ടതെന്നും ഇടതുപക്ഷം അത്തരം നീക്കങ്ങളെ

മുഖ്യമന്ത്രി ഇസ്രയേല്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയ സംഭവം; സി.പി.എം. നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ്

പേരാമ്പ്ര: ഇസ്രയേലിന്റെ ദക്ഷിണേന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും പരസ്പര സഹകരണം ഉറപ്പ് നല്‍കുകയും ചെയ്ത സംഭവത്തില്‍ സി.പി.എം. നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. യു.പി.എ ഭരണകാലത്ത് ഇസ്രായേല്‍വിരുദ്ധ സമരം നടത്തിയവര്‍ ഇപ്പോള്‍ എടുത്തനിലപാട് പരിഹാസ്യമാണെന്നും സി.പി.എ അസീസ് പറഞ്ഞു. മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ശാഖാസമ്മേളനങ്ങളുടെ

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പയ്യോളിയില്‍; എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യും

പയ്യോളി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പയ്യോളിയില്‍. സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ ആസ്ഥാനമായ എകെജി മന്ദിരം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഐ.പി.സി റോഡില്‍ സ്വന്തമായി ഭൂമി വാങ്ങിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രക്തസാക്ഷികളായ പി.ടി.അമ്മത് മാസ്റ്ററുടെയും ഉണ്ണരയുടെയും പേരിലുള്ള ഓഡിറ്റോറിയവും പയ്യോളിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്‍ മുന്‍നിരയില്‍

നിലവിളക്കിന് പകരം കാണികളിലേക്ക് വെളിച്ചം തെളിച്ച് മുഖ്യമന്ത്രി; ചരിത്രനിമിഷത്തോടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി (വീഡിയോ കാണാം)

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടന വേദിയില്‍ ചരിത്രനിമിഷം. നിലവിളക്കിന് പകരം കാണികളിലേക്കുള്ള സ്‌പോട്ട് ലൈറ്റ് തെളിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുപത്തി ഏഴാമതി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്തത്. ചലച്ചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് ചലചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭയരഹിതമായി