” പിണറായി മാങ്ങോട്ട് അംഗനവാടിയില്‍ വരണം” നൊച്ചാടുള്ള കുഞ്ഞ് പിണറായി ആരാധകന്റെ ഡിമാന്റ് കേള്‍ക്കണോ! വീഡിയോ കാണാം


പേരാമ്പ്ര: ” പിണറായിയെ കാണണം…
മാങ്ങാട്ട് അംഗനവാടിയില്‍ വരണം…” നൊച്ചാട്ടെ പിണറായി ആരാധകനായ ബിഥോവന്‍ എന്ന ബിത്തുവിന്റെ ഡിമാന്റാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കരഞ്ഞുകൊണ്ട് തന്റെ ഡിമാന്റ് ഉന്നയിക്കുന്ന ബിത്തുവിന്റെ വീഡിയോ പേരാമ്പ്ര സ്വദേശിയായ പി.കെ.അജീഷ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.

ഡി.വൈ.എഫ്.ഐ നൊച്ചാട് നോര്‍ത്ത് മേഖല സെക്രട്ടറി സനൂപിന്റെയും ഹരിതയുടെയും മകനാണ് ബിഥോവന്‍. നവകേരള സദസ്സില്‍ പങ്കെടുക്കാനായി പേരാമ്പ്ര മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ബിത്തു പഠിക്കുന്ന മാങ്ങോട്ട് അംഗനവാടിയില്‍ വരണമെന്നാണ് കുട്ടിയുടെ ഡിമാന്റ്.

പേരാമ്പ്ര ഹൈസ്‌കൂളില്‍ പോയി നമുക്ക് പിണറായിയെ കാണാമെന്നൊക്കെ പറഞ്ഞ് അമ്മ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. പക്ഷേ ബിത്തു തന്റെ ഡിമാന്റില്‍ ഉറച്ചുനില്‍ക്കുകയാണ്, ‘പിണറായി മാങ്ങോട്ട് അംഗനവാടിയില്‍ വരണം”.

വീഡിയോ കാണാം: