Tag: Chief Minister

Total 14 Posts

‘നബിദിന അവധി മാറ്റണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരും എസ്.കെ.എസ്.എസ്.എഫും

കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ചുള്ള കേരളത്തിലെ പൊതുഅവധി ദിനം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. സമസ്ത കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരും എസ്.കെ.എസ്.എസ്.എഫുമാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. നേരത്തേ നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബര്‍ 27 നായിരുന്നു നബിദിനം. എന്നാല്‍ മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ സെപ്റ്റംബര്‍ 28 ന് നബിദിനം ആചരിക്കാന്‍ ഖാസിമാരും ഇസ്‌ലാമിക

‘നിപ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജം’; ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാന്‍ കേരളം എല്ലാ രീതിയിലും സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂര്‍ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വിശദീകരിച്ചു. 1286 പേര്‍

കാട്ടിലപീടികയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കാട്ടിലപീടികയിൽ വച്ചാണ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രതിപക്ഷ സംഘടനകളുടെ കടുത്ത പ്രതിഷേധങ്ങളെത്തുടർന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി കോഴിക്കോട്ട് ഒരുദിവസത്തെ പരിപാടിക്കായെത്തിയത്‌. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ പ്രവർത്തകർ കരിങ്കൊടി കാട്ടുകയായിരുന്നു. ഇതേ തുടർന്ന് പ്രവർത്തകരെ പോലീസ്

മുഖ്യമന്ത്രി ഇസ്രയേല്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയ സംഭവം; സി.പി.എം. നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ്

പേരാമ്പ്ര: ഇസ്രയേലിന്റെ ദക്ഷിണേന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും പരസ്പര സഹകരണം ഉറപ്പ് നല്‍കുകയും ചെയ്ത സംഭവത്തില്‍ സി.പി.എം. നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. യു.പി.എ ഭരണകാലത്ത് ഇസ്രായേല്‍വിരുദ്ധ സമരം നടത്തിയവര്‍ ഇപ്പോള്‍ എടുത്തനിലപാട് പരിഹാസ്യമാണെന്നും സി.പി.എ അസീസ് പറഞ്ഞു. മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ശാഖാസമ്മേളനങ്ങളുടെ

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പയ്യോളിയില്‍; എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യും

പയ്യോളി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പയ്യോളിയില്‍. സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ ആസ്ഥാനമായ എകെജി മന്ദിരം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഐ.പി.സി റോഡില്‍ സ്വന്തമായി ഭൂമി വാങ്ങിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രക്തസാക്ഷികളായ പി.ടി.അമ്മത് മാസ്റ്ററുടെയും ഉണ്ണരയുടെയും പേരിലുള്ള ഓഡിറ്റോറിയവും പയ്യോളിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്‍ മുന്‍നിരയില്‍

നിലവിളക്കിന് പകരം കാണികളിലേക്ക് വെളിച്ചം തെളിച്ച് മുഖ്യമന്ത്രി; ചരിത്രനിമിഷത്തോടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി (വീഡിയോ കാണാം)

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടന വേദിയില്‍ ചരിത്രനിമിഷം. നിലവിളക്കിന് പകരം കാണികളിലേക്കുള്ള സ്‌പോട്ട് ലൈറ്റ് തെളിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുപത്തി ഏഴാമതി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്തത്. ചലച്ചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് ചലചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭയരഹിതമായി

ഒളവണ്ണയിൽ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി, പിന്നാലെ സ്പെഷ്യൽ സ്ക്വാഡ് എത്തി, യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഒളവണ്ണ സ്വദേശിയായ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ഒളവണ്ണ കള്ളിക്കുന്ന് സ്വദേശി സാലിഹ് (23) ആണ് പിടിയിലായത്. ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി.

‘പോലീസും അഗ്നിരക്ഷാസേനയും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളോട് ജാഗരൂഗരായിരിക്കാൻ നിർദ്ദേശം നൽകി’; കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകൾ പലതും കരകവിഞ്ഞു. കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ

കുരുക്കില്‍ നിന്ന് ശാപമോക്ഷം ഉടന്‍, കൊയിലാണ്ടിക്കാര്‍ക്ക് വടകരയിലേക്ക് പറപറക്കാം; മൂരാട് പുതിയ പാലം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി

വടകര: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂരാട് പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ) അറിയിച്ചതായി മുഖ്യമന്ത്രി. ഇതിനൊപ്പം മാഹി-തലശ്ശേരി ബൈപ്പാസിന്റെ നിര്‍മ്മാണവും അടുത്ത മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാവുമെന്നും എന്‍.എച്ച്.എ.ഐ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയപാതാ വികസനത്തിന്

ഇത്തവണയും ഹാപ്പി ഓണം! തുണിസഞ്ചി ഉൾപ്പെടെ പതിന്നാല് ഇനം സാധനങ്ങളുമായി സൗജന്യ ഓണക്കിറ്റ് വീടുകളിലെത്തും, പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: ഇത്തവണയും ഓണസമ്മാനമായി മലയാളികളുടെ വീടുകളില്‍ സൗജന്യ ഭക്ഷ്യകിറ്റ് എത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പതിനാല് ഇനം സാധനങ്ങളാണ് ഇത്തവണ ഓണത്തിന് ലഭിക്കുന്ന ഭക്ഷ്യകിറ്റില്‍ ഉണ്ടാവുക. ‘സംസ്ഥാനത്ത് കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യകിറ്റ് പ്രയോജനം