‘നവകേരള സദസ്സിന് ആളെ കൂട്ടാന്‍ പെന്‍ഷന്‍കാരെ പറ്റിക്കാര്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം’; ‘ചുവട് സംഗമം’ നടത്തി ചാവട്ട് മേഖല വനിതാലീഗ്


മേപ്പയ്യൂര്‍: നവകേരള സദസ്സിന് ആളെ കൂട്ടാര്‍ നാലു ഗഡു പെര്‍ഷന്‍ കുടിശ്ശിക നല്‍കാനിരിക്കെ ഒരു ഗഡു പെന്‍ഷന്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും പെന്‍ഷന്‍കാരെ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് ചാവട്ട് മേഖല വനിതാലീഗ്.

വനിതാലീഗ് ചാവട്ട് മേഖല സംഘടിപ്പിച്ച ‘ചുവട് സംഗമം’ മേപ്പയ്യൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ഷബിന പാലാച്ചിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ ഷര്‍മിന കോമത്ത് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ. ആയിഷ ടീച്ചര്‍ വിഷയാവതരണം നടത്തി.

നിയോജക മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍, വനിത ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സറീന ഒളോറ, പി അബ്ദുള്ള, എം.പി ആഷിദ്, അന്‍സിന കുഴിച്ചാലില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സി.എം സോഫിയ സ്വാഗതവും സമീറ. പി നന്ദിയും പറഞ്ഞു.