രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍; കീഴരിയൂരില്‍  310 ലിറ്റര്‍ വാഷ് കണ്ടെത്തി പേരാമ്പ്ര എക്‌സൈസ് പോലീസ്


കീഴരിയൂര്‍: കീഴരിയൂരില്‍ 310 ലിറ്റര്‍ വാഷ് കണ്ടെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. ഉടമസ്ഥനില്ലാത്ത നിലയില്‍ പറമ്പില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കോഴിക്കോട് ഐ.ബിയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വാഷ് കണ്ടെത്തിയത്.

ഉടമസ്ഥനില്ലാത്ത നിലയില്‍ പറമ്പില്‍ നിന്നും കണ്ടെത്തിയ വാഷ് പോലീസ് ഒഴുക്കികളഞ്ഞു.  പ്രിവന്റീവ് ഓഫീസര്‍ ഷാജി സി.പി, ഐ.ബി പ്രിവന്റിവ് ഓഫീസര്‍ പ്രജിത്ത് .വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷാജി ഇ.എം, ഷബീര്‍ എം. പി എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.