പൊയില്‍ക്കാവില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ പശു വീണു; രക്ഷകരായെത്തി കൊയിലാണ്ടി അഗ്നിശമന സേന


പൊയില്‍ക്കാവ്: പൊയില്‍ക്കാവില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി. അഗ്നിശമനാ സേനയുടെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക്  ഒരുമണിയോട് കൂടിയാണ് സംഭവം.

പൊയില്‍ക്കാവ് കോളൂര്‍ സുബ്രഹ്‌മണ്യ ഷേത്രത്തിനടുത്തുളള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് പശുക്കുട്ടി വീണത്. പശുവിന്റെ കരച്ചില്‍ കേട്ട നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചതിനെതുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സിജിത്ത് .സിയും വിഷ്ണുവും ചേര്‍ന്ന് കിണറ്റില്‍ ഇറങ്ങുകയും ഫയര്‍ഫോയ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടുകൂടി പശുക്കുട്ടിയെ സേനാഗങ്ങള്‍ കരയ്ക്ക് എത്തിക്കുകയുമായിരുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ ശരത്ത് പി.കെ യുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ആയ മജീദ് .എം, ജിനീഷ്‌കുമാര്‍, നിധിപ്രസാദ ്ഇ.എം, ഷാജു, റഷീദ് കെ.പി, ഹോം ഗാര്‍ഡ് രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.