ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അരിക്കുളം  കെ.പി.എം.എസ് എം.എച്ച്.എസ് സ്‌കൂള്‍ കാത്തിരിക്കുന്നു; കൊയിലാണ്ടി ഉപജില്ലാ കലോത്സവം നവംബര്‍ 20 മുതല്‍ 23 വരെ


കൊയിലാണ്ടി: ഇത്തവണത്തെ കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം 2023 നവംബര്‍ 20 മുതല്‍ 23 വരെ അരിക്കുളം കെ.പി.എം.എസ് എം.എച്ച്.എസ്.എസില്‍ വെച്ച് അരങ്ങേറും

നാലു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഏകദേശം 5000 ത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. കലാമേളയുടെ ഉദ്ഘാടനം നവംബര്‍ 21 ന് 4 മണിക്ക് എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഗതന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കിഴക്കേപ്പാട്ട് സുധ ചടങ്ങില്‍ പങ്കെടുക്കും.

സമാപന സമ്മേളനം നവംബര്‍ 23 ന് വൈകുന്നേരം 5 മണിക്ക്   അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രചനയുടെ അധ്യക്ഷതയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി ശിവാനന്ദന്‍ സമ്മാനവിതരണം നടത്തും. ഉപജില്ലയില്‍ ഉള്‍പ്പെടുന്നവിവിധ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡണ്ടുമാര്‍, അരിക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എ.എം.സുഗതന്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ എ.എം.രേഖ, എ.ഇ.ഒ എ.പി. ഗിരീഷ് കുമാര്‍ എച്ച്.എം.ഫോറം കണ്‍വീനര്‍ ഷാജി.എന്‍ ബല്‍റാം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.എം.ഷിജു, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു. എ.കെ, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ മുംതാസ് കെ, എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.