Category: സ്പെഷ്യല്‍
പയ്യോളി എസ്.ഐയെ വെല്ലുവിളിച്ച പേരാമ്പ്രയിലെ മംഗലശ്ശേരി നീലകണ്ഠന്‍; പുത്തലത്ത് കൈതേരിച്ചാലിൽ പക്രൻ ആനപക്രനായ കഥ
രഞ്ജിത്ത് ടി.പി. അരിക്കുളം ഏകദേശം ഒരു അറുപത് വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂർ ഗ്രാമത്തിൽ മരംവലിക്കുവാൻ വന്ന ആന ഇടഞ്ഞു. നാട്ടുകാർ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി. സ്കൂൾ വിടും മുമ്പ് കുട്ടികളെ രക്ഷിതാക്കൾ വിളിച്ച് ഇടവഴികളിലൂടെ വീട്ടിലേക്ക് കൊണ്ടു പോയി. നാടു മുഴുവൻ ഇളക്കി മറിച്ച്, സർവ്വതും നശിപ്പിച്ച് ചിന്നം വിളിച്ച് പോർവിളി മുഴക്കി
ഈ..മൂസ തന്നെ സമൂസ; സ്കൈ ടൂർസ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് നന്തിയുടെ ഗള്‍ഫ് കിസ്സ തുടരുന്നു
യാക്കൂബ് രചന ബർഗ്ഗറും കോക്ടെയിലും കണ്ടു പിടിച്ച ഈ..മൂസ തന്നെ സമൂസ ! ദുബായിലെ അന്ത്രു, സൂപ്പി, മമ്മൂ, മൂസ എന്നീ പേരുകളാൽ സമൃദ്ധമായ നാട്ടിൽ നിന്നുള്ള കച്ചവടക്കാരുമായുള്ള സൊറ പറച്ചിലിന്നിടയിൽ കിട്ടിയ ഒരു ത്രഡ് മാത്രം ഇവിടെ പറയാം. ഗൾഫെന്ന സ്വപ്ന ഭൂമിയിലേക്കുള്ള വഴി വെട്ടി തെളിക്കാൻ പത്തേമാരിയെന്നും ഉരുവെന്നും ലോഞ്ചെന്നും വിളിപ്പേരുള്ള കൂറ്റൻ
ഗുളികനായും കുട്ടിച്ചാത്തനായും കെട്ടിയാടാന്‍ ഇനിയില്ല ; പയ്യോളി അങ്ങാടിക്കാര്‍ക്കിനി കുഞ്ഞിക്കണാരന്റെ തിറയില്ലാത്ത ഉത്സവകാലം
പയ്യോളി: തെയ്യം കലാകാരന്‍ തുറയൂര്‍ കിഴക്കാനത്തും മുകളില്‍ കുഞ്ഞിക്കണാരന്‍ പണിക്കരുടെ വിയോഗത്തോടെ ഗുളികനായും കുട്ടിച്ചാത്തനായും വര്‍ഷങ്ങളായി കെട്ടിയാടിയ തങ്ങളുടെ പ്രിയപ്പെട്ട ‘ദൈവത്തെ’ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് പയ്യോളി അങ്ങാടിക്കാര്‍. നാല്‍പ്പത് വര്‍ഷത്തോളമായി പയ്യോളിയിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടുന്നുണ്ട് അദ്ദേഹം. അദ്ദേഹമില്ലാത്ത ഒരു ഉത്സവകാലത്തെ വരവേല്‍ക്കേണ്ടിവരുന്നതിന്റെ വേദനയിലാണ് സുഹൃത്തുക്കളും നാട്ടുകാരും. പയ്യോളി കൊഴപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ കാലങ്ങളായി
പിഷാരികാവിലേക്ക് ഉപ്പും ദണ്ഡ് വരവ് പുറപ്പെടുന്ന, ഏഴിലധികം കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന നന്തി കടലൂര്‍ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രം; നിജീഷ് എം.ടി. എഴുതുന്നു
നിജീഷ് എം.ടി. ജാതി-മതഭേദമന്യേ ജനങ്ങളുടെ സഹകരണത്താൽ ശ്രീ വാഴവളപ്പിൽ ഭഗവതി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തികരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. വേഴപ്പറമ്പത്ത് നാരായണൻ നമ്പൂതിരി നൽകിയ രൂപകൽപ്പനയിൽ കേരളീയ വാസ്തുശില്പ ഭംഗിയോടെ ‘പാട്ടുപുര’ മാതൃകയിൽ, പുറക്കാട് നാരായണൻ ആശാരിയും സംഘവും നവീകരിച്ച് നിർമ്മാണം പൂർത്തിയാക്കി. കരിങ്കൽ ശ്രീകോവിലിനുളളിൽ വാഴവളപ്പിൽ ഭഗവതി കടലൂർദേശദേവതയായി ഇനിയും വാഴും. സ്ത്രീയാണ്
ഐകമത്യം മഹാബലം | Unity is Strength | Children Story | Kathaneram
[web_stories_embed url=”https://koyilandynews.com/web-stories/unity-is-strength-children-story-kathaneram/” title=”ഐകമത്യം മഹാബലം | Unity is Strength | Children Story | Kathaneram” poster=”https://koyilandynews.com/wp-content/uploads/2023/01/cropped-2-1.jpg” width=”360″ height=”600″ align=”none”] ഐക്യമുണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന് സൂചിപ്പിക്കുന്ന പഴഞ്ചൊല്ലാണ് “ഐകമത്യം മഹാബലം”. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം, ഒരുമ തന്നെ പെരുമ തുടങ്ങി വേറെയും പഴഞ്ചൊല്ലുകള്‍ ഇതേ ആശയം വ്യക്തമാക്കുന്നതായുണ്ട്. ഈ കഥ ഐക്യത്തിന്‍റെ കഥയാണ്.
പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ പങ്കുവച്ചു; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസത്തില്‍ എ ഗ്രേഡിന്റെ തിളക്കവുമായി അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക
സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക അനുരാഗ്. ഇംഗ്ലീഷ് ഉപന്യാസ രചനയിലാണ് അലോക മികച്ച നേട്ടം കൈവരിച്ചത്. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് അലോക സംസ്ഥാന കലോത്സവത്തിലേക്ക് ചുവടുവച്ചത്. പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ (The
ആയുസ്സും കടന്ന് അലങ്കാരം പൊഴിക്കും ഇരിങ്ങൽ ക്രാഫ്റ്റ് മേളയിലെ ഈ കറ്റകള്‍
മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: സാധാരണ നെല്‍ക്കറ്റകള്‍ തന്നെ, പക്ഷേ പി. ബാലന്‍ പണിക്കരുടെ കരവിരുതേറ്റാല്‍ പിന്നെ അത് വിശിഷ്ടമായ അലങ്കാരക്കറ്റയായി. വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരത്തോടെ തൂക്കാന്‍ പറ്റിയ കേരളത്തനിമ. ആയിക്കതിര്‍ എന്നും കാപ്പിടിയെന്നുമൊക്കെ പല നാട്ടില്‍ പലപേരുകളില്‍ അലങ്കാരക്കറ്റ അറിയപ്പെടുന്നെങ്കിലും ഇത് തനിമയോടെയും ഗുണമേന്മയോടെയും ഉണ്ടാക്കാനറിയുന്നവര്‍ വിരളം. വര്‍ഷങ്ങളുടെ പരിശീലനത്തിന്‍റെയും അനുഭവസമ്പത്തിന്‍റെയും ഗുണമേന്മ ബാലന്‍
മരപ്പലകയില്‍ കിനിഞ്ഞിറങ്ങുന്ന അശോക് കുമാറിന്‍റെ കരവിരുത്; ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജിലെ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ് ജേതാവ്
മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: ‘മെമെന്‍റോകളും ഗിഫ്റ്റുകളും ഒരു അമൂല്യവസ്തുവായിട്ടല്ലേ നമ്മള്‍ കൊടുക്കാറ്. അവ പ്രഷ്യസ് ആവണമെങ്കില്‍ പരിസ്ഥിതി സൗഹൃദമായിരിക്കണ്ടേ’ – മരപ്പലകയില്‍ മനോഹരചിത്രള്‍ തീര്‍ത്ത് മൊമന്‍റോകളും ഗിഫ്റ്റുകളും നിര്‍മിക്കുന്ന അശോക് കുമാറിന്റെ ഐഡിയോളജി ഇതാണ്. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ സ്ഥിരം സ്റ്റാളുകളിലെ 26-ാം നമ്പര്‍ സ്റ്റുഡിയോയിലാണ് അശോക് കുമാര്‍ ഉജ്വലമായ തന്റെ കരവിരുതുകളുമായി നിറഞ്ഞു നില്‍ക്കുന്നത്.
ഗള്‍ഫില്‍ നിന്ന് ഓര്‍ത്തെടുത്ത കൊയിലാണ്ടിയുടെ യെമന്‍ ചരിത്രം | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ്സ തുടരുന്നു
യാക്കൂബ് രചന പയ്യനാട് രാജാക്കന്മാർ ഭരിച്ച പയേ ‘പയ്യനാട്ടിൽ’ പ്രമാണിമാരെ ആദര സൂചകമായി വിളിച്ചിരുന്ന ‘കോയിൽ’ എന്നതും അളന്നു വെച്ച ഭാഗത്തെ പറയുന്ന ‘കണ്ടി’ എന്നതും കൂട്ടി വിളിച്ച നാടായ കൊയിലാണ്ടിക്കാരുടെ ദുബായ്ലെ റൂമിലായിരുന്നു ഞങ്ങളുടെ അന്നത്തെ സന്ദർശനം. സലാം ചൊല്ലി കേറിയ ഞങ്ങളെ വെൽക്കം ചെയ്തത്, സുഗന്ധം പരത്തുന്ന പശമരമായ കുന്തിരിക്കത്തിൻ്റെ നാട്ടിൽ
കാശ്മീരിൽ നിന്ന് സൈക്കിൾ ചവിട്ടി ഉത്തർപ്രദേശ് സ്വദേശി വികാസ് കൊയിലാണ്ടിയെത്തി, ലക്ഷ്യം കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള ബോധവൽക്കരണം; ആവേശപൂർവ്വം സംവദിച്ച് കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികൾ (വീഡിയോ കാണാം)
സ്വന്തം ലേഖകൻ കൊയിലാണ്ടി: ലോകം ഇന്ന് നേരിടുന്ന വലിയ ഭീഷണിയാണ് കാലാവസ്ഥാ മാറ്റം. എന്നാല്‍ ലോകത്തെ ഭൂരിഭാഗം പേരും ഇതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവരല്ല. എന്നാല്‍ പ്രകൃതി സംരക്ഷണത്തെ കുറിച്ചും കാലാവസ്ഥാ മാറ്റത്തെ കുറിച്ചുമെല്ലാം ചിന്തിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചിലരെങ്കിലും ലോകത്തുണ്ട്. അത്തരത്തില്‍ ഒരാളാണ് ഉത്തര്‍പ്രദേശിലെ ശാംലി ജില്ലയില്‍ നിന്നുള്ള വികാസ് ജയ് ജാനിയ.