Category: മേപ്പയ്യൂര്‍
ലോക നാടകദിനാചരണം സംഘടിപ്പിച്ച് നന്മ മേപ്പയ്യൂര്‍ മേഖലാ കമ്മറ്റി
മേപ്പയ്യൂര്‍: നന്മ മേപ്പയ്യൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകനാടകദിനം ആചരിച്ചു. നന്മയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും സംഗീത അക്കാദമി അവാര്‍ഡ് ജേതാവുമായ കലാമണ്ഡലം സത്യവ്രതന് പരിപാടി ഉദ്ഘാടനം ചെയ്തു. എ.എം കുഞ്ഞിരാമന് അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന് പ്രതിഭകളെ ആദരിച്ചു. ബാബു രാജ് കല് പത്തൂര്‍, രാജീവന് മഠത്തില്‍, സലാം
കീഴരിയൂരില്‍ ‘വിഷുവിന് വിഷരഹിത പച്ചക്കറി’ കൃഷി വിളവെടുത്തു
കീഴരിയൂര്‍: സംയോജിത കൃഷിയുടെ ഭാഗമായ ‘വിഷുവിന് വിഷരഹിത പച്ചക്കറി’ കൃഷിയുടെ വിളവെടുപ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി ഏരിയ തല ഉദ്ഘാടനം കീഴരിയൂര്‍ കുഴിവയലില്‍ സിപിഎം ജില്ല സെക്രട്ടേറിയേറ്റഗം കെ.കെ മുഹമ്മദ് നിര്‍വ്വഹിച്ചു സംയോജിത കൃഷി ഏരിയ പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കണ്‍വിനര്‍ കെ ഷിജു, കെ ടി രാഘവന്, ഐ സജി വന്‍, എം
ഭവന നിര്‍മാണത്തിനും ശുചിത്വത്തിനും മുന്‍ഗണന; മേപ്പയ്യൂര്‍ പഞ്ചായത്ത് ബജറ്റിന്റെ വിശദാംശങ്ങള്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 2022 – 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഭവന നിര്‍മാണത്തിനും ശുചിത്വത്തിനും മാലിന്യ നിര്‍മാര്‍ജ്ജനത്തിനും ബജറ്റില്‍ മുന്‍ഗണന നല്കി. കളിസ്ഥലം, ആയുര്‍വേദ – ഹോമിയോ ആശുപത്രികളുടെ വിപുലീകരണം, വഴിയോര വിശ്രമ കേന്ദ്രം തുടങ്ങിയ യമേഖലകള്ക്കും പ്രാധാന്യം നല്കിയ ജെന്‍ഡര്‍ ബജറ്റ് വൈസ് പ്രസിഡന്റ് എന്‍.പി ശോഭയാണ് അവതരിപ്പിച്ചത്. പ്രാരംഭ
കീഴരിയൂരിലെ തേറങ്ങാട്ട് മീത്തല്‍ – പട്ടാമ്പുറത്ത് ക്ഷേത്രം റോഡ് നാടിന് സമര്‍പ്പിച്ചു
കീഴരിയൂര്‍: തേറങ്ങാട്ട് മീത്തല്‍ – പട്ടാമ്പുറത്ത് ക്ഷേത്രം റോഡ് നാട്ടുകാര്‍ക്കായി സമര്‍പ്പിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കീഴരിയൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ പുതിയ റോഡ് ഒരുങ്ങിയത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ മാലത്ത് സുരേഷ് അധ്യക്ഷത വഹിച്ചു. ടി. സുഭാഷ്, ടി.എം പ്രകാശന് എന്നിവര്‍
മേപ്പയ്യൂരില്‍ ഐ.ആര്.എം.യുവിന്റെ സ്ഥാപകദിനാചരണം
മേപ്പയ്യൂര്‍: ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ഏന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന് മേപ്പയ്യൂര്‍ മേഖല കമ്മറ്റി സ്ഥാപകദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി പി.കെ.പ്രിയേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷനായി. എം.കെ.അബ്ദുറഹ്മാന്, എന്‍.കെബാലകൃഷ്ണന്‍, വി.പി.അഹമ്മദ്, പി.കെ.ശ്രീജിഷ് കേളപ്പന്, ഇ.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മധുരവിതരണവും നടന്നു.
കതിരണി പദ്ധതി 2021-22: മേപ്പയ്യൂർ കേളോത്ത് മുക്ക്-കണ്ടം ചിറ തോട് നവീകരണ പ്രവർത്തനത്തിന് തുടക്കമായി
മേപ്പയ്യൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരുന്ന കേളോത്ത് മുക്ക്-കണ്ടം ചിറ തോട് നവീകരണ പ്രവർത്തനത്തിന് വെള്ളിയാഴ്ച തുടക്കമായി. കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രികൾച്ചർ മെക്കനൈസഷൻ ഡിപ്പാർട്ട്മെൻ്റും കോഴിക്കോട് ജില്ലാ പഞ്ചായത്തുമായി സംയോജിച്ചു കൊണ്ട് തരിശ് രഹിത ജില്ലാ കതിരണി 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട് നവീകരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ
മേപ്പയ്യൂർ സൗത്തിന് പുതിയ കെട്ടിടവുമായി സുരക്ഷ-പെയിൻ ആൻഡ് പാലിയേറ്റിവ്; ശിലാസ്ഥാപനം നിർവഹിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ
മേപ്പയൂർ: മേപ്പയ്യൂർ സൗത്തിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കാനൊരുങ്ങി സുരക്ഷ-പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.രാജീവൻ അദ്ധ്യക്ഷനായി. ഹോംകെയറിന് വേണ്ടി പുതുതായിവാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സി.പി.ഐ.എം പേരാമ്പ്ര ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു.ധനസമാഹരണത്തിനായുള്ള ഹുണ്ടിക വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ആഘോഷമാക്കി നമ്പ്രത്തുകര യൂ.പി സ്കൂളിലെ അനുമോദന പരിപാടി; സ്കോളര്‍ഷിപ്പ് സ്വന്തമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കീഴരിയൂര്‍: നമ്പ്രത്തുകര യൂ.പി സ്കൂളിൽ അനുമോദന പരിപാടി സംഘടിപ്പിച്ചു. ടി.പി.രാമകൃഷ്ണന് എം.എല്‍.എ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ എല്‍.എസ്.എസ്,യു.എസ്.എസ് സ്കോളര്‍ഷിപ്പ് വിജയികളെയും സംസ്കൃത സ്കോളര്‍ഷിപ്പ് നേടിയ കുട്ടികളെയും അറബിക് ജില്ലാതല ടാലന്റ് ടെസ്റ്റ് വിജയികളെയും അനുമോദിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലന് നായര്‍ അധ്യക്ഷത വഹിച്ചു. കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മല,
നവീകരണ പ്രവർത്തനം; മേപ്പയ്യൂര്‍- ചെറുവണ്ണൂര്‍- പന്നിമുക്ക്- ആവള റോഡില്‍ ഗതാഗത നിയന്ത്രണം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍- ചെറുവണ്ണൂര്‍- പന്നിമുക്ക്- ആവള റോഡില്‍ ഗതാഗത നിയന്ത്രണം. റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 23 മുതല്‍ നവീകരണ പ്രവൃത്തി തീരുന്നതുവരെ ഇതുവഴി പോകുന്ന വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ആവളയില്‍ നിന്നും മഠത്തില്‍ മുക്ക് വഴി പേരാമ്പ്രയ്ക്കും തിരിച്ചും പോകേണ്ട ചെറിയ വാഹനങ്ങള്‍ മഞ്ചാരിക്കുന്ന്
ജലത്തിന്റെ മഹത്വമോര്മിപ്പിച്ച് മേപ്പയ്യൂരില്‍ ജലദിനാചരണം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും ജലജീവന്‍ മിഷനും ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ മേപ്പയൂരില്‍ ജലദിനാചരണം നടത്തി. ജലദിന സന്ദേശം, പ്രതിജ്ഞ, സമ്മേളനം എന്നിവയാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത് ഹാളില്‍നടന്ന പരിപാടി പ്രസിഡന്റ് കെ.ടി.രാജന് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ഭാസ്കരന് കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഇ.കെ. റാബിയ പ്രതിജ്ഞ ചൊല്ലി. സോഷ്യോ ഇക്കോണമിക്ക് യൂണിറ്റ് ഫൗണ്ടേഷന് പ്രതിനിധി