മേപ്പയ്യൂരില്‍ ഐ.ആര്‍.എം.യുവിന്റെ സ്ഥാപകദിനാചരണം


മേപ്പയ്യൂര്‍: ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ഏന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ മേപ്പയ്യൂര്‍ മേഖല കമ്മറ്റി സ്ഥാപകദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി പി.കെ.പ്രിയേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷനായി.

എം.കെ.അബ്ദുറഹ്‌മാന്‍, എന്‍.കെബാലകൃഷ്ണന്‍, വി.പി.അഹമ്മദ്, പി.കെ.ശ്രീജിഷ് കേളപ്പന്‍, ഇ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മധുരവിതരണവും നടന്നു.