കീഴരിയൂരിലെ തേറങ്ങാട്ട് മീത്തല്‍ – പട്ടാമ്പുറത്ത് ക്ഷേത്രം റോഡ് നാടിന് സമര്‍പ്പിച്ചു


കീഴരിയൂര്‍: തേറങ്ങാട്ട് മീത്തല്‍ – പട്ടാമ്പുറത്ത് ക്ഷേത്രം റോഡ് നാട്ടുകാര്‍ക്കായി സമര്‍പ്പിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കീഴരിയൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ പുതിയ റോഡ് ഒരുങ്ങിയത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ മാലത്ത് സുരേഷ് അധ്യക്ഷത വഹിച്ചു. ടി. സുഭാഷ്, ടി.എം പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.