മേപ്പയ്യൂർ സൗത്തിന് പുതിയ കെട്ടിടവുമായി സുരക്ഷ-പെയിൻ ആൻഡ് പാലിയേറ്റിവ്; ശിലാസ്ഥാപനം നിർവഹിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ


മേപ്പയൂർ: മേപ്പയ്യൂർ സൗത്തിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കാനൊരുങ്ങി സുരക്ഷ-പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.

സ്വാഗതസംഘം ചെയർമാൻ കെ.രാജീവൻ അദ്ധ്യക്ഷനായി. ഹോംകെയറിന്‌ വേണ്ടി പുതുതായിവാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സി.പി.ഐ.എം പേരാമ്പ്ര ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു.ധനസമാഹരണത്തിനായുള്ള ഹുണ്ടിക വിതരണത്തിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി രാജൻ നിർവഹിച്ചു.

വിഭവസമാഹരണത്തിന്റെ ഉദ്‌ഘാടനം കെ.കുഞ്ഞിരാമൻ നിർവഹിച്ചു.സുരക്ഷ ചെയർമാൻ ഏ.സി അനൂപ് സ്വാഗതം പറഞ്ഞു. കൺവീനർ എൻ.രാമദാസൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.ഡോക്ടർ പി.മുഹമ്മദ്‌, എൻ.പി ശോഭ, വി.സുനിൽ, രമ്യ എ.പി, എം.രാജൻ, കെ.കെ വിജിത്ത്, കെ.സത്യൻ, എം.പി കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.