ജലത്തിന്റെ മഹത്വമോര്‍മിപ്പിച്ച് മേപ്പയ്യൂരില്‍ ജലദിനാചരണംമേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും ജലജീവന്‍ മിഷനും ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ മേപ്പയൂരില്‍ ജലദിനാചരണം നടത്തി. ജലദിന സന്ദേശം, പ്രതിജ്ഞ, സമ്മേളനം എന്നിവയാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത് ഹാളില്‍നടന്ന പരിപാടി പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഇ.കെ. റാബിയ പ്രതിജ്ഞ ചൊല്ലി.

സോഷ്യോ ഇക്കോണമിക്ക് യൂണിറ്റ് ഫൗണ്ടേഷന്‍ പ്രതിനിധി ടി.പി.രാധാകൃഷ്ണന്‍, ഗ്രന്ഥശാല നേതൃസമിതി ചെയര്‍മാന്‍ എം.കുഞ്ഞിരാമന്‍, സെക്രട്ടറി പി.കെ ഷിംജിത്ത്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീജയ, പഞ്ചായത്തംഗങ്ങളായ ദീപ കേളോത്ത്, വി.പി. ബിജു, മിനി അശോകന്‍, സറീന ഒളോറ, ശ്രീജ വടക്കേപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.