ആഘോഷമാക്കി നമ്പ്രത്തുകര യൂ.പി സ്‌കൂളിലെ അനുമോദന പരിപാടി; സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചുകീഴരിയൂര്‍:
നമ്പ്രത്തുകര യൂ.പി സ്‌കൂളിൽ അനുമോദന പരിപാടി സംഘടിപ്പിച്ചു. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂളിലെ എല്‍.എസ്.എസ്,യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് വിജയികളെയും സംസ്‌കൃത സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടികളെയും അറബിക് ജില്ലാതല ടാലന്റ് ടെസ്റ്റ് വിജയികളെയും അനുമോദിച്ചു.


മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മല, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത ബാബു, പഞ്ചായത്ത് അംഗം കെ.സി. രാജന്‍, മേലടി എ.ഇ.ഒ പി.ഗോവിന്ദന്‍, പി.സുനില്‍, അശ്വതി മാവട്ട്, മാനേജര്‍ കെ.ആര്‍.സരിത, എം ശ്രീഹര്‍ഷന്‍, പ്രധാന അധ്യാപിക ടി.പി.സുഗന്ധി, സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാതല പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് നേടിയ ഒ.കെ.സുരേഷിനെയും ആദരിച്ചു.