കീഴരിയൂരില്‍ ‘വിഷുവിന് വിഷരഹിത പച്ചക്കറി’ കൃഷി വിളവെടുത്തു


കീഴരിയൂര്‍: സംയോജിത കൃഷിയുടെ ഭാഗമായ ‘വിഷുവിന് വിഷരഹിത പച്ചക്കറി’ കൃഷിയുടെ വിളവെടുപ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി ഏരിയ തല ഉദ്ഘാടനം കീഴരിയൂര്‍ കുഴിവയലില്‍ സിപിഎം ജില്ല സെക്രട്ടേറിയേറ്റഗം കെ.കെ മുഹമ്മദ് നിര്‍വ്വഹിച്ചു

സംയോജിത കൃഷി ഏരിയ പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കണ്‍വിനര്‍ കെ ഷിജു, കെ ടി രാഘവന്‍, ഐ സജി വന്‍, എം സുരേഷ്, അമ്പിളി രാഗേഷ്, കര്‍ഷകരായ ടി എം കണാരന്‍, കലന്തന്‍ കുട്ടി, ഹരീഷ്, രാജലക്ഷ്മി, ആയിഷ, നിഷ എന്നിവര്‍ പങ്കെടുത്തു. പി.കെ. ബാബു സ്വാഗതം പറഞ്ഞു.