Category: മേപ്പയ്യൂര്‍

Total 516 Posts

ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 95ലക്ഷം; പശ്ചാത്തല മേഖലയ്ക്കും ശുചിത്വത്തിനും കൃഷിക്കും മുന്‍ഗണന നല്‍കി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്

മേപ്പയ്യൂര്‍: പശ്ചാത്തല മേഖലയ്ക്കും ശുചിത്വത്തിനും കൃഷിക്കും ലൈഫ് പാര്‍പ്പിട മേഖലയ്ക്കും മുന്‍ഗണന നല്‍കി 2024 -25 മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്. 40,25,58,209 രൂപ വരവും 39,72,46,308 രൂപ ചിലവും 53,11,901 രൂപ മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അവതരിപ്പിച്ചു. പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു. ഭവന നിര്‍മ്മാണം 10.19 കോടി, പശ്ചാത്തലമേഖല 2.26 കോടി,

പ്രമാദമായ വ്യാപാരി രാജന്‍ കൊലപാതകക്കേസിലെ അന്വേഷണ മികവ്; മേപ്പയ്യൂര്‍ വിളയാട്ടൂര്‍ സ്വദേശി ബിനീഷ് വി.സിക്ക് ‘ബാഡ്ജ് ഓഫ് ഹോണര്‍’ പുരസ്‌കാരം

വടകര: കേരളാ പൊലീസിലെ പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരം സ്വന്തമാക്കി വടകര നാര്‍ക്കോട്ടിക് വിഭാഗം എഎസ്ഐ ബിനീഷ്.വി.സി. ഏറെ പ്രമാദമായ വടകര വ്യാപാരി രാജന്‍ കൊലക്കേസിന്റെ അന്വേഷണ മികവിനാണ് ബിനീഷിനെ തേടി അംഗീകാരമെത്തിയത്. സംസ്ഥാന പൊലീസ് സേനയിലെ ഇന്‍വസ്റ്റിഗേഷന്‍, ക്രമസമാധാന പാലനം, അഡ്മിനിസ്‌ട്രേഷന്‍, സൈബര്‍ വിഭാഗം, ട്രാഫിക്, ഇന്റലിജന്‍സ്,

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം; ഗാന്ധിസ്മൃതി സായാഹ്നം സംഘടിപ്പിച്ച്‌ കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം

കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സായാഹ്നം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ.എം സുനിൽ ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡന്റ്‌ സി.എം വിനോദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.പി സദാനന്ദൻ, സി.കെ ബാലകൃഷ്ണൻ, ഡെലീഷ് ബി. പി, ശ്രീജിത്ത്, ഷൈമ മോൾ, സഫീറ വി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഇനി യാത്രകള്‍ എളുപ്പം; മേപ്പയൂർ വിളയാട്ടൂർ ജി എൽ പി സ്കൂൾ ചെമ്പക മുക്ക് റോഡ് നാടിന് സമര്‍പ്പിച്ചു

മേപ്പയൂർ: പുതുതായി നിര്‍മ്മിച്ച വിളയാട്ടൂർ ജി എൽ പി സ്കൂൾ ചെമ്പക മുക്ക് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവഹിച്ചു. മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചരലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മ്മാണം

ഇനി ഉത്സവനാളുകൾ; മേപ്പയൂർ കൂനം വള്ളികാവ് പരദേവതാ ക്ഷേത്ര മഹോത്സവത്തിന്‌ കൊടിയേറി

മേപ്പയൂർ: കൂനം വള്ളികാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി ശ്രീ കിരാതൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. ജനുവരി 25ന് നാട്ട് പൊലിമ, 26ന് ഗ്രാമസന്ധ്യ, 27ന് മാജിക്ക് ഷോ, മധുരിക്കും ഓർമകളെ എന്നിവ നടക്കും. 28ന് മ്യൂസിക്കൽ നൈറ്റ്, 29ന് പ്രസാദ ഊട്ട്, നട്ടത്തിറ, പുന്നാട് പൊലിക

മേപ്പയ്യൂര്‍ കൊഴുക്കല്ലൂർ എള്ളോഴത്തിൽ മാധവൻ അന്തരിച്ചു

കൊഴുക്കല്ലൂർ: എള്ളോഴത്തിൽ മാധവൻ (മിഥില) അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ഭാർഗവി. മക്കൾ: ബീന, ബിജു. മരുമക്കൾ: അശോകൻ നാദം( സി.ഐ.ടി.യു മേപ്പയൂർ സൗത്ത് മേഖല കമ്മിറ്റി ട്രഷറർ ), ഷൈബ. സഹോദരങ്ങൾ: ഇ.സെഡ് രാഘവൻ, പരേതരായ ചെക്കിണി, ഗോവിന്ദൻ മാസ്റ്റർ, കല്ല്യാണി, നാരായണി, ജാനകി. സംസ്കാരം: ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

കീഴരിയൂർ പാലാക്കണ്ടി ലീല അന്തരിച്ചു

കീഴരിയൂർ: പാലാക്കണ്ടി ലീല അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞാത്തു. മക്കൾ: വിനീത, പരേതനായ ലാലു. മരുമക്കള്‍: രവീന്ദ്രന്‍ കാവുംതറ. സഞ്ചയനം: വെള്ളിയാഴ്ച.

മേപ്പയ്യൂർ ചെറുവണ്ണൂർ കണ്ടീതാഴ മീത്തലെ ചെറുവത്ത് മൊയ്തി അന്തരിച്ചു

മേപ്പയ്യൂർ: ചെറുവണ്ണൂർ കണ്ടീതാഴ മീത്തലെ ചെറുവത്ത് മൊയ്തി അന്തരിച്ചു. എഴുപത് വയസായിരുന്നു. കെഎംജെ പേരാമ്പ്ര സോൺ പ്രസിഡന്റ്‌ കൊച്ചേരി കുഞ്ഞബ്ദുള്ള സഖാഫിയുടെ മാതൃ സഹോദരിയുടെ മകനാണ്. ഉപ്പ: പരേതനായ അഹ്മദ്. ഉമ്മ: ഫാത്തിമ. ഭാര്യ: കുഞ്ഞാമി. മക്കൾ: മുസ്തഫ, ജമീല, സൗദ, സുബൈദ. മരുമക്കൾ: അബ്ദുൽ അസീസ് നരക്കോട്, ഷാഹിദ, ഹമീദ് പാലേരി, പരേതനായ ബഷീർ നെടുമ്പോയിൽ.

‘കർഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക’; വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കൊഴുക്കല്ലൂർ വില്ലേജ് ഓഫീസിലേക്ക് കർഷക തൊഴിലാളി ഫെഡറേഷന്റെ മാര്‍ച്ച്‌

മേപ്പയ്യൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൻ്റെ ഭാഗമായി ബി.കെ.എം.യു മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ കൊഴുക്കല്ലൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സികുട്ടിവ് അംഗം ആർ.ശശി ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പെൻഷൻ ഉപാധിരഹിതമായി നൽകുക,

നിങ്ങള്‍ക്കും സംരംഭകരാകാം; മേപ്പയ്യൂരില്‍ ലോൺ ലൈസൻസ് സബ്‌സിഡി മേള

മേപ്പയ്യൂര്‍: വ്യവസായ വാണിജ്യ വകുപ്പിന്റെയും മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്തില്‍ ലോൺ ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്‌ മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ ലോൺ, ലൈസൻസ്, സബ്‌സിഡി വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. മേപ്പയൂർ