കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണം; വയോധികന്‍ മരിച്ചു


കൂരാച്ചുണ്ട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കര്‍ഷകനായ പാലാട്ട് എബ്രഹാം(70)ആണ് മരിച്ചത്‌.

കക്കയം ടൗണില്‍ നിന്നും നാല് കീലാമീറ്റര്‍ അകലത്തില്‍ കക്കയം ഡാം സൈറ്റ് റോഡരികിലുള്ള കൃഷിയിടത്തില്‍ വച്ച്‌ കാട്ടുപോത്ത് എബ്രഹാമിനെ അക്രമിക്കുകയായിരുന്നു. കക്ഷത്തില്‍ ആഴത്തില്‍ മുറിവേറ്റ എബ്രഹാമിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.