കോൺക്രീറ്റ് ചെയ്ത കീഴ്പ്പയൂർ മിൽമ ചെറുവണ്ണൂർ റോഡ് നാടിന് സമർപ്പിച്ചു


മേപ്പയൂര്‍: കോൺക്രീറ്റ് ചെയ്ത കീഴ്പ്പയൂർ മിൽമ ചെറുവണ്ണൂർ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് കോണ്‍ഗ്രീറ്റ് ചെയ്തത്.

 

ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി ശ്രീജ അധ്യക്ഷത വഹിച്ചു. കെ രതീഷ്, വി.പി രാജീവൻ. കെ.ടി ബാബു, എം റുബിനാസ് എന്നിവർ സംസാരിച്ചു. വി.പി മോഹനൻ സ്വാഗതവും കെ ടി രമേശൻ നന്ദിയും പറഞ്ഞു.