കോൺക്രീറ്റ് ചെയ്ത മേപ്പയൂർ കൊഴുക്കല്ലൂർ കിഴത്തോട്ടത്തിൽ മുക്ക് കേളൻ കണ്ടി മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു


മേപ്പയൂർ: കോൺക്രീറ്റ് ചെയ്ത കൊഴുക്കല്ലൂർ കിഴത്തോട്ടത്തിൽ മുക്ക് കേളൻ കണ്ടി മീത്തൽ റോഡിന്റെ ഉദ്ഘാടനം വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.സുനിൽ നിർവഹിച്ചു. വാർഡ് മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്‌. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, വി മോഹനൻ, കെ.ടി വിനോദൻ, അമ്പാടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന, ഇ.എം രാജൻ മാസ്റ്റർ, ദേവി അമ്മ മുതുവോട്ട്, എന്നിവർ സംസാരിച്ചു.

വാർഡ് കൺവീനർ കെ.എം ബാലൻ സ്വാഗതവും രമ കെ.ടി നന്ദിയും പറഞ്ഞു.