Category: പയ്യോളി

Total 624 Posts

പയ്യോളിയില്‍ വെച്ച് ഓട്ടോറിക്ഷയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി

പയ്യോളി: പയ്യോളിയില്‍വെച്ച് ഓട്ടോറിക്ഷയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടമായതായി പരാതി. കീഴൂര്‍ വടക്കെ കീപ്പോടി അബ്ദുറഹ്‌മാന്റെ ഫോണാണ് നഷ്ടമായത്. പയ്യോളിയില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയില്‍ തിക്കോടി പഞ്ചായത്ത് സ്റ്റോപ്പില്‍ ഇറങ്ങിയതായിരുന്നു അബ്ദുറഹ്‌മാന്‍. ഇതിനിടെ ഓട്ടോറിക്ഷയില്‍ ഫോണ്‍ മറന്നുപോകുകയായിരുന്നു. കണ്ടുകിട്ടുന്നവര്‍ ബന്ധപ്പെടുക:9496151204  

പയ്യോളിയില്‍ ട്രെയിന്‍ തട്ടി പത്തൊന്‍പതുകാരന്‍ മരിച്ചു

പയ്യോളി: ഒന്നാം ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി പത്തൊന്‍പതുകാരന്‍ മരിച്ചു. പാലയാട്‌നട കോമാട് കുനിയില്‍ അഭിരാം ആണ് മരിച്ചത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. പയ്യോളി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി ട്രാക്കിലൂടെ നടക്കുന്നതിനിടെ മംഗലാപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രയിന്‍ ഇടിക്കുകയായിരുന്നു. ഗേറ്റ് അടച്ചിരുന്നിട്ടും അഭിരാം അശ്രദ്ധമായി ട്രാക്കിലൂടെ നടന്നതാണ് അപകട

പയ്യോളിയില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന ശക്തം; രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം, ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പയ്യോളി: നഗരസഭ ആരോഗ്യ വിഭാഗം പയ്യോളി ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചായക്കടയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലും അടച്ചുപൂട്ടുന്നതിന് നിര്‍ദ്ദേശം നല്‍കി. ശുചിത്വ നിലവാരം തൃപ്തികരമല്ലാത്തതും മാലിന്യങ്ങള്‍ ശരിയായ വിധം നിര്‍മ്മാര്‍ജനം ചെയ്യാത്തതു മുള്‍പ്പെടെ കണ്ടെത്തിയ വിവിധ ന്യൂനതകള്‍ പരിഹരിക്കുന്നതിനായി ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആകെ

മുഖം മിനുക്കി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; കൊയിലാണ്ടി ഗേള്‍സിലെ ലാബ്, ലൈബ്രറി കെട്ടിടവും കിഴൂര്‍ ഗവ. യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്റി സ്‌കൂളില്‍ സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ലാബ്, ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശി ശിവന്‍ കുട്ടി ഇന്ന് നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് ലാബിന്റെയും ലൈബ്രറിയുടെയും പ്രവൃത്തി പൂര്‍ത്തികരിച്ചത്. പരിപാടിയോടനുബന്ധിച്ച് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഔദ്യോഗികപ്രഖ്യാപനവും നടക്കും.

ജീവനുവേണ്ടി പിടയുന്ന രോഗികളുമായി മിനിട്ടുകള്‍കൊണ്ട് ആശുപത്രിയിലേക്ക്; പയ്യോളി സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആദരവുമായി പോലീസ്

പയ്യോളി: സൈറണ്‍ മുഴക്കി റോഡിലൂടെ ചിറിപ്പാഞ്ഞ് പോകുന്ന ഓരോ നിമിഷത്തിനും ഓരോ ജീവന്റെ വിലയാണ്…എളുപ്പമല്ല ആ യാത്ര. വാഹനത്തിലുള്ളവര്‍ക്ക് ഒന്നും പറ്റരുതെയെന്ന പ്രാർത്ഥനയുമായാണ് വാഹനം പായിക്കുന്നത്. അത്തരത്തിൽ അപകടത്തില്‍ പരിക്കേറ്റും അല്ലാതെയും ജീവനുവേണ്ടി പിടയുന്ന ഏത് അത്യാസന്ന രോഗിയെയും വഹിച്ച് മിനിറ്റുകള്‍കൊണ്ട് ആശുപത്രിയിലെത്തിക്കാൻ പയ്യോളികാർക്ക് അവരുടെ സ്വന്തം അസ്സുവുണ്ട്, അസ്സുവിന്റെ ആംബുലന്‍സും. അസ്സുവിന്റെ അര്‍പ്പണ മനോഭാവനത്തിനു

തിക്കോടി സ്വദേശി ട്രെയിന്‍തട്ടി മരിച്ച നിലയില്‍

പയ്യോളി: തിക്കോടി സ്വദേശിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാന്‍പള്ളി ഹമീദാണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവം. തിക്കോടി സ്‌റ്റേഷന് സമീപമാണ് മൃതദേഹം കണ്ടത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

മുപ്പത് ദിവസത്തെ ആത്മ സമർപ്പണം കൊണ്ട് നേടിയെടുത്ത അചഞ്ചലമായ ആത്മവിശുദ്ധി കളങ്കപ്പെടാതെ കാത്ത് സൂക്ഷിക്കാൻ ഏവർക്കും സാധിക്കട്ടെ – വടക്കയിൽ ഷഫീഖ്

വടക്കയിൽ ഷഫീഖ്  ചെയർമാൻ പയ്യോളി നഗരസഭ വിശപ്പിന്റെ വിലയറിഞ്ഞ് പകൽ മുഴുവൻ അന്ന പാനീയയങ്ങൾ വെടിഞ്ഞ് വ്രതം അനുഷ്ടിച്ചും, രാത്രി മുഴുവൻ നിസ്കാരങ്ങളിൽ മുഴുകി പരമ കാരുണികനും കരുണാ നിധിയുമായ ദൈവത്തിങ്കൽ ആത്മ സമർപ്പണം നടത്തിയും, പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ സകാത് നല്കിയും, സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവരെ കോർത്തിണക്കി ഇഫ്താർ വിരുന്നിലൂടെ സന്തോഷം പകർന്നും പരിശുദ്ധമായ പുണ്യമാസവും

അയനിക്കാട് ഇടിമിന്നലേറ്റ് കറവപ്പശു ചത്തു

പയ്യോളി: അയനിക്കാട് ഇടിമിന്നലേറ്റ് പശു ചത്തു. കുന്നത്ത് ബിജുവിന്റെ കറവയുള്ള പശുവാണ് ചത്തത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ അതിശക്തമായ ഇടിമിന്നലിനെ തുടര്‍ന്നാണ് പശു ചത്തത്. ഏതാണ്ട് രണ്ടരവയസ് പ്രായമുള്ളതാണ് പശു. രാത്രി പത്തരയ്ക്കും പതിനൊന്നുമണിയ്ക്കുമിടയിലായിരുന്നു സംഭവം. ഇടിമിന്നല്‍ കഴിഞ്ഞതിനു പിന്നാലെ പുറത്തിറങ്ങി നോക്കുമ്പോള്‍ പശു ആലയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. മൃഗഡോക്ടര്‍ എത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം പശുവിനെ സംസ്‌കരിച്ചു.

രാത്രി വെറുതെ ഒന്ന് പുറത്തിറങ്ങിയത് മരണത്തിലേക്ക്; അയനിക്കാട് സ്വദേശി സുനീറിന്റെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്ക് ; സംസ്‌കാരം നാളെ

തിക്കോടി: പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണവും കഴിച്ച് ഒമ്പതുമണിയോടെ വീട്ടില്‍ നിന്നറങ്ങിയതാണ് സുനീര്‍. പിന്നീട് വീട്ടുകാര്‍ അറിഞ്ഞത് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ് എന്ന വാര്‍ത്തയാണ്. സുനീര്‍ ഇനി തിരിച്ചുവരില്ലയെന്ന് കുടുംബത്തിന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അയനിക്കാട് ചൊറിയന്‍ചാല്‍ തിക്കോടി പടിഞ്ഞാറേ കുന്നുമ്മല്‍ സുനീറിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

തൊണ്ണൂറ്റി രണ്ട് വർഷത്തെ റംസാൻ പ്രാർത്ഥനകൾക്ക് സാക്ഷ്യം വഹിച്ചു; പയ്യോളി പള്ളിക്കിത് അവസാന പെരുന്നാൾ

പയ്യോളി: പയ്യോളി പള്ളിക്കിത് വൈകാരിക വെള്ളിയാണ്. തൊണ്ണൂറ്റിരണ്ട്‍ വർഷങ്ങളായി വിവിധ തലമുറകളോടൊപ്പം നോമ്പ് ആചരിച്ച പയ്യോളി ടൗൺ ജുമാമസ്ജിദ്  പ്രാർഥന നടത്താൻ അടുത്തവർഷം ഉണ്ടാവില്ല. ദേശീയപാത വികസനമെത്തിയതോടെയാണ് പള്ളിയുടെ നിലനിൽപ്പിനെ ബാധിച്ചത്. പള്ളി പൊളിച്ചു മാറ്റേണ്ടതായി വരുകയായിരുന്നു. പള്ളിയുടെ സമീപത്തുള്ള കെട്ടിടങ്ങൾ എല്ലാം ഇതിനകം പൊളിച്ചു മാറ്റി. വിശ്വാസികളുടെ പ്രത്യേക അഭ്യർത്ഥന മൂലം നോമ്പ് കാലം