മുപ്പത് ദിവസത്തെ ആത്മ സമർപ്പണം കൊണ്ട് നേടിയെടുത്ത അചഞ്ചലമായ ആത്മവിശുദ്ധി കളങ്കപ്പെടാതെ കാത്ത് സൂക്ഷിക്കാൻ ഏവർക്കും സാധിക്കട്ടെ – വടക്കയിൽ ഷഫീഖ്വടക്കയിൽ ഷഫീഖ് 

ചെയർമാൻ പയ്യോളി നഗരസഭ

വിശപ്പിന്റെ വിലയറിഞ്ഞ് പകൽ മുഴുവൻ അന്ന പാനീയയങ്ങൾ വെടിഞ്ഞ് വ്രതം അനുഷ്ടിച്ചും, രാത്രി മുഴുവൻ നിസ്കാരങ്ങളിൽ മുഴുകി പരമ കാരുണികനും കരുണാ നിധിയുമായ ദൈവത്തിങ്കൽ ആത്മ സമർപ്പണം നടത്തിയും, പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ സകാത് നല്കിയും, സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവരെ കോർത്തിണക്കി ഇഫ്താർ വിരുന്നിലൂടെ സന്തോഷം പകർന്നും പരിശുദ്ധമായ പുണ്യമാസവും കടന്ന് വിശ്വാസികൾ നാളെ ഈദ് ആഘോഷിക്കുകയാണ്. മനുഷ്യ മനസ്സുകളിൽ സ്നേഹത്തിന്റെയും മത സൗഹാർദ്ദത്തിന്റെയും ഊഷ്മള മായ ബന്ധം എന്നെന്നും സൂക്ഷിക്കാൻ ഈദ് കാരണമാവട്ടെ…

സ്നേഹപൂർവ്വം എല്ലാവർക്കും ഈദ് ആശംസകൾ….