മുഖം മിനുക്കി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; കൊയിലാണ്ടി ഗേള്‍സിലെ ലാബ്, ലൈബ്രറി കെട്ടിടവും കിഴൂര്‍ ഗവ. യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്റി സ്‌കൂളില്‍ സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ലാബ്, ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശി ശിവന്‍ കുട്ടി ഇന്ന് നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് ലാബിന്റെയും ലൈബ്രറിയുടെയും പ്രവൃത്തി പൂര്‍ത്തികരിച്ചത്.

പരിപാടിയോടനുബന്ധിച്ച് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഔദ്യോഗികപ്രഖ്യാപനവും നടക്കും. 1921 ല്‍ കൊയിലാണ്ടിയില്‍ സഥാപിതമായ ഡിസ്ട്രിക്ട് ബോര്‍ഡ് ഹൈസ്‌കൂള്‍ വിഭജിച്ചാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി 1961 ല്‍ കൊയിലാണ്ടി ഗേള്‍സ് ഹൈസ്‌കൂളിന് രൂപം കൊടുത്തത്. 61 വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാലയത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ ഒരു മിച്ചിരുന്നു പഠിക്കാന്‍ സാഹചര്യം ഒരുങ്ങുകയാണ്.

ചടങ്ങില്‍ എം. എല്‍ എ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും. കെ. മുരളീധരന്‍ എം.പി, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കീഴൂര്‍ ഗവ. യു.പി. സ്‌കൂളില്‍ ഒന്ന കാല്‍ക്കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് നാടിന് സമര്‍പ്പിക്കും. നാല് ക്ലാസുമുറിയും ഓഫീസ് മുറിയും ശൗചാലയവുമുള്ള ഇരുനിലക്കെട്ടിടമാണ് പണിതത്. ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ. അധ്യക്ഷയാകും. കെ. മു രളീധരന്‍ എം.പി. മുഖ്യാതിഥിയാകും. കെട്ടിടം പണിയാന്‍ സര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭ്യമാക്കിതന്ന മുന്‍ എം.എല്‍.എ കെ. ദാസനെ ചടങ്ങില്‍ ആദരിക്കും.

വാര്‍ഷികാഘോഷം പയ്യോളി നഗരസഭാ ചെയര്‍ മാന്‍ വടക്കയില്‍ ഷഫീഖ് ഉദ്ഘാടനം ചെയ്യും. വിരമിക്കുന്ന അധ്യാപകന്‍ സി.പി. രഘുനാഥന് യാത്രയയപ്പും നല്‍കും. നഗരസഭയില്‍ ഗവ. ഹൈസ്‌കൂള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കീഴൂര്‍ ഗവ യു.പി. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്നതാണ് പുതിയ കെട്ടിട ഉദ്ഘാടനവേളയില്‍ നാട്ടുകാരുടെ ആവശ്യം. അതിനാല്‍ വിദ്യാഭ്യാസമന്ത്രിയുടെ വരവ് ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് സ്വാഗതസംഘം നടത്തുന്നത്.

[mid5]