Category: പയ്യോളി

Total 623 Posts

‘ദേശീയപാത ആറ് വരിയാക്കുന്നതോടെ ടൗൺ വിഭജിക്കപ്പെടും, അടിപ്പാത വേണം’; തിക്കോടിയിൽ മനുഷ്യമതിൽ തീർത്തു

തിക്കോടി: ദേശീയപാത ആറ് വരിയാക്കുന്നതോടെ തിക്കോടി വിഭജിക്കപ്പെടുംമെന്നും ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മനുഷ്യ മതിൽ തീർത്തു. സ്ത്രീകളും കുട്ടികളും അടക്കും നിരവധി പേരാണ് മനുഷ്യമതിലിൽ പങ്കാളികളായത്. മേലടി പൊതുയോഗം ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവഹിച്ചു. ദേശീയപാത ആറ് വരിയാകുന്നതിനുള്ള പ്രവൃത്തികൾ പുരോ​ഗമിച്ച് വരികയാണ്. പാതയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ തിക്കോടി കിഴക്കും

ആരോഗ്യ മേഖലയിലെ പുത്തൻ ആശയങ്ങൾ പകർന്നു നൽകുന്ന നാല് ദിനങ്ങൾ; ആശ പ്രവർത്തകർക്കായി പയ്യോളിയിൽ പരിശീലന പരിപാടി

പയ്യോളി: ആശ പ്രവർത്തകർക്കായുള്ള പരിശീലന പരിപാടി മേലടി സാമുഹികാരോ​ഗ്യ കേന്ദ്രത്തിൽ ആരംഭിച്ചു. നാല് ദിവസങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. മൂന്ന് ബാച്ചുകളായി 12 ദിവസം കൊണ്ട് 132 ആശ പ്രവർത്തകർക്കാണ് ആരോഗ്യ മേഖലയിലെ പുത്തൻ ആശയങ്ങളെ കുറിച്ച് പരിശീലനം നൽകുന്നത്. മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സുരേഷ് ചങ്ങാടത്തു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ ആരോഗ്യ

യാത്രികര്‍ക്ക് ആശ്വാസം; മൂരാട് പാലത്തിലെ ഗതാഗത നിയന്ത്രണം നീക്കി

മൂരാട്: ദേശീയപാതയിലെ മൂരാട് പാലത്തില്‍ നവംബര്‍ 16 മുതല്‍ തുടര്‍ന്ന് വരുന്ന ഗതാഗത നിയന്ത്രണം ഇന്ന് അവസാനിക്കും. പുതിയപാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പാലം അടച്ചത്. ചരക്കുവാഹനങ്ങള്‍ക്ക് പൂര്‍ണമായും യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഭാഗികമായുമായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. വൈകിട്ട് ആറ് മുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെയാണ് ഇപ്പോള്‍ പാലം അടച്ചിടുന്നത്. നാളെ മുതല്‍ ഈ നിയന്ത്രണം നീക്കി

ഇതാ ‘മെസിയുടെ ശ്രദ്ധ തെറ്റിച്ച’ ആ പയ്യോളിക്കാരന്‍ അബു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു

പയ്യോളി: ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം തന്നെ പരാജയപ്പെട്ട നിരാശയിലായിരുന്നു കഴിഞ്ഞ ദിവസം ആരാധകര്‍. അതിന് പുറമെ മറ്റു ടീമുകളുടെ ട്രോളുകളും വീഡിയോ തമാശകളും വേറെ. അതിനിടെ രസകരമായ മറ്റൊരു വീഡിയോ കൂടി വൈറലായി. ഒരു പയ്യോളിക്കാരന്റെ മെസി വിളിയാണ് ആ വീഡിയോ. ‘മെസീ… മെസീ.. അബു… പയ്യോളി…’ എന്ന് ഗാലറയില്‍ നിന്ന് മെസിയെ

ജൂഡോ പഠിച്ചതാണോ? തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ് സ്കൂളിൽ വനിത ജൂഡോ പരിശീലകയെ നിയമിക്കുന്നു

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വനിത ജൂഡോ പരിശീലകയെ താൽകാലികമായി നിയമിക്കുന്നു. സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ “കരുത്ത് ” പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് ജൂഡോ പരിശീലനം നൽകുന്നതിനാണ് ജൂഡോ പരിശീലകയെ നിയമിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു. താൽപര്യമുള്ള ഉദ്യോ​ഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. നവംബർ 23

കുഞ്ഞിളം കെെകൾ കൊണ്ട് അവർ നെൽക്കതിർ കൊയ്തെടുത്തു; കീഴൂരിൽ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി വിദ്യാർഥികളും

പയ്യോളി: പാഠപുസ്തകത്തിലും കഥകളിലും കേട്ടറിഞ്ഞ നെൽകൃഷിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് . കീഴൂർ എ.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികൾ. സ്കൂളിനോട് ചേർന്ന വയലിലെ കൊയ്ത്തുത്സവത്തിലാണ് വിദ്യാർത്ഥികളും പങ്കാളികളായത്. ചൊവ്വാ വയലിലെ കന്നി നെൽക്കൃഷി വിളവെടുപ്പിൽ ആദ്യാവസാനം വരെ വിദ്യാർത്ഥികളും നിറഞ്ഞു നിന്നത് എല്ലാവരിലും ആവേശം പകർന്നു. ഏഴാംക്ലാസിലെ മണ്ണിൽ പൊന്നുവിളയിക്കാമെന്ന പാഠത്തിന്റെ

കലാമത്സരങ്ങളുടെ മൂന്ന് നാളുകള്‍ പയ്യോളിയില്‍ നവംബര്‍ 25 മുതല്‍: കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ചെയ്യേണ്ടത്

പയ്യോളി: കേരളോത്സവം 2022 പയ്യോളി മുന്‍സിപ്പാലിറ്റിതല കലാ-മത്സരങ്ങള്‍ നവംബര്‍ 25 മുതല്‍ 27വരെ നടക്കും. പയ്യോളി നഗരസഭ ഹാള്‍, സെക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂള്‍ പയ്യോളി, എന്നിവിടങ്ങളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക. കലാ മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് അപേക്ഷകള്‍ നവംബര്‍ 22 ചൊവ്വ വൈകീട്ട് 5 മണിക്കു മുമ്പായി പയ്യോളി മുനിസിപ്പാലിറ്റി ഓഫീസില്‍ നേരിട്ടോ അല്ലെങ്കില്‍ ഡിവിഷന്‍

ഇനി കലാകായിക സര്‍ഗ മത്സരങ്ങളുടെ നാളുകള്‍; ഷട്ടില്‍, ബാറ്റ്മിന്റന്‍ മത്സരങ്ങളോടെ പയ്യോളി മുനിസിപ്പാലിറ്റിയില്‍ കേരളോത്സവത്തിന് തുടക്കം

പയ്യോളി: കേരളോത്സവം 2022ന് പയ്യോളി മുന്‍സിപ്പാലിറ്റിയില്‍ തുടക്കമായി. പയ്യോളി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഗ്രൗണ്ടില്‍ നടന്ന ഷട്ടില്‍ ബാറ്റമിന്റണ്‍ മത്സരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.വിനോദന്‍ അധ്യക്ഷനായി. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി.ഫാത്തിമ മുഖ്യാതിഥിയായി. യൂത്ത് കോര്‍ഡിനേറ്റര്‍ സുദേവ്.എസ്.ഡി സ്വാഗതവും, പവിത്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

മൂരാട് പാലം അടച്ചാലും സഞ്ചരിക്കണ്ടേ? ഈ വഴി പോവാം; ചരക്കുവാഹനങ്ങള്‍ക്കും യാത്രാ വാഹനങ്ങള്‍ക്കും വ്യത്യസ്ത റൂട്ടുകള്‍

[op1] മൂരാട്: മൂരാട് പാലം അടച്ചിടുന്നതോടെ പകരം ഉപയോഗിക്കാവുന്ന റൂട്ടുകള്‍ നിര്‍ദേശിച്ച് കലക്ടറേറ്റ്. ചരക്കുവാഹനങ്ങള്‍ക്കും യാത്രാ വാഹനങ്ങള്‍ക്കും വ്യത്യസ്ത റൂട്ടുകളാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുള്ളത്. യാത്രക്കാരുമായി വടകരയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വടകര-പണിക്കോട്ടി റോഡ്-മണിയൂര്‍ ഹൈസകൂള്‍-തുറശ്ശേരി മുക്ക്-തുറശ്ശേരിക്കടവ് പാലം-കിഴൂര്‍ ശിവക്ഷേത്രം ജങ്ഷന്‍ വഴി പയ്യോളിയില്‍ പ്രവേശിക്കേണ്ടതാണ്. പയ്യോളി ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് വരുന്ന

പയ്യോളി തരിപ്പയിൽ കുഞ്ഞിപാത്തു അന്തരിച്ചു

പയ്യോളി: തരിപ്പയിൽ കുഞ്ഞിപാത്തു അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനയായ ബാബ തരിപ്പയിൽ ആണ് ഭർത്താവ്. മക്കൾ : നാസർ, ഷെഫീഖ്, ഷംല , ഷഹനാസ്. മരുമക്കൾ: സക്കീന , ഹാഷിന ,സക്കീർ , മഹറൂഫ് സഹോദരങ്ങൾ : പാലക്കുളം മന്നത്ത് അബ്ദുള്ള, മൂസ്സക്കുട്ടി, അയിശു.