‘ദേശീയപാത ആറ് വരിയാക്കുന്നതോടെ ടൗൺ വിഭജിക്കപ്പെടും, അടിപ്പാത വേണം’; തിക്കോടിയിൽ മനുഷ്യമതിൽ തീർത്തു


തിക്കോടി: ദേശീയപാത ആറ് വരിയാക്കുന്നതോടെ തിക്കോടി വിഭജിക്കപ്പെടുംമെന്നും ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മനുഷ്യ മതിൽ തീർത്തു. സ്ത്രീകളും കുട്ടികളും അടക്കും നിരവധി പേരാണ് മനുഷ്യമതിലിൽ പങ്കാളികളായത്. മേലടി പൊതുയോഗം ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവഹിച്ചു.

ദേശീയപാത ആറ് വരിയാകുന്നതിനുള്ള പ്രവൃത്തികൾ പുരോ​ഗമിച്ച് വരികയാണ്. പാതയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ തിക്കോടി കിഴക്കും പടിഞ്ഞാറുമായി രണ്ടായി വിഭജിക്കപ്പെടുമെന്നും ഇത് ജനജീവിതം ദുസ്സഹമാക്കും. പ്രശ്നത്തിന് പരിഹാരം ടൗണിൽ അടിപ്പാത നിർമ്മിക്കുക മാത്രമാണെന്നാണ് നാട്ടുകാർ പറയുന്നത്. അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് തിക്കോടി കൃഷി ഭവൻ മുതൽ എഫ് സി ഐ വരെ റോഡിന് പടിഞ്ഞാറ് ഭാഗത്ത് വരെയാണ് കർമ്മ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ മതിൽ തീർത്തത്.

തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. രാജീവൻ കൊടലൂർ, പി.വി റംല, കെ.പി ഷക്കീല, ആർ വിശ്വൻ, സന്തോഷ് തിക്കോടി, എൻ.എം.ടി അബ്ദുള്ളക്കുട്ടി, ബിജു കളത്തിൽ, പി വിശ്വനാഥൻ, വി.കെ മജീദ്, എൻ.പി മുഹമ്മദ് ഹാജി, വി കൃഷ്ണൻ, എ വത്സരാജ്, സഹദ് പുറക്കാട്, കൺവീനർ സുരേഷ് സംസാരിച്ചു.

Summary: As the national highway becomes six lanes, the town will be divided, we need underpass  manushya mathil in Thikodi