ജൂഡോ പഠിച്ചതാണോ? തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ് സ്കൂളിൽ വനിത ജൂഡോ പരിശീലകയെ നിയമിക്കുന്നു


പയ്യോളി: തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വനിത ജൂഡോ പരിശീലകയെ താൽകാലികമായി നിയമിക്കുന്നു. സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ “കരുത്ത് ” പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് ജൂഡോ പരിശീലനം നൽകുന്നതിനാണ് ജൂഡോ പരിശീലകയെ നിയമിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

താൽപര്യമുള്ള ഉദ്യോ​ഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. നവംബർ 23 ന് രാവിലെ 10 മണിക്ക് ഹയർ സെക്കണ്ടറി സ്കൂൾ ഓഫീസിലാണ് അഭിമുഖം.

 

Summary: Thikodian Memorial Govt. VHS School Hiring Female Judo Coach