യാത്രികര്‍ക്ക് ആശ്വാസം; മൂരാട് പാലത്തിലെ ഗതാഗത നിയന്ത്രണം നീക്കി


മൂരാട്: ദേശീയപാതയിലെ മൂരാട് പാലത്തില്‍ നവംബര്‍ 16 മുതല്‍ തുടര്‍ന്ന് വരുന്ന ഗതാഗത നിയന്ത്രണം ഇന്ന് അവസാനിക്കും. പുതിയപാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പാലം അടച്ചത്.

ചരക്കുവാഹനങ്ങള്‍ക്ക് പൂര്‍ണമായും യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഭാഗികമായുമായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. വൈകിട്ട് ആറ് മുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെയാണ് ഇപ്പോള്‍ പാലം അടച്ചിടുന്നത്. നാളെ മുതല്‍ ഈ നിയന്ത്രണം നീക്കി ഇരുപത്തിനാല് മണിക്കൂറും പാലം തുറന്നു നല്‍കും.

നിലവില്‍ ഗതാഗത നിയന്ത്രണമുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ മണിയൂര്‍ വഴിയും പേരാമ്പ്ര ഉള്ള്യേരി വഴിയുമാണ് സഞ്ചരിക്കുന്നത്.