Category: പയ്യോളി
‘സെനിത്ത്’ 24; നാടിന് ഉത്സവമായി പയ്യോളി പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ വാർഷികവും അനുമോദന സംഗമവും
പയ്യോളി: പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ വാർഷികവും അനുമോദനസംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വി.എസ്. ഇ.സി ട്രസ്റ്റ് ചെയർമാൻ യു.പി. സിദ്ദീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ‘സെനിത്ത്’ 24 ‘ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറില്‍ലധികം ആളുകള്‍ പങ്കാളികളായി. ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകന്‍ ജാസിര്‍ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. വി.കെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ശരിയാക്കി മണിക്കൂറിനുള്ളില്‍ വീണ്ടും ലോക്കായി; ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് വീണ്ടും തകരാറില്‍
ഇരിങ്ങല്‍: വാഹനാപകടത്തെ തുടര്‍ന്നുണ്ടായ കേടുപാട് പരിഹരിച്ച് ഗേറ്റ് തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഇരിങ്ങല്‍ ഗേറ്റ് ലോക്കായി. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗേറ്റ് ലോക്കായ നിലയിലാണ്. ഗേറ്റ് ഉറപ്പിച്ച കോണ്‍ക്രീറ്റ് സെറ്റാകാതെ ഗേറ്റ് തുറന്നുകൊടുത്തതാകാം ലോക്കാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഫെബ്രുവരി ഒമ്പതിനാണ് വാഹനാപകടത്തെ തുടര്‍ന്ന് ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് തകരാറിലായത്. രണ്ടുദിവസത്തോളം നീണ്ട അറ്റകുറ്റപ്പണികള്‍ക്കൊടുവില്‍ ഇന്നലെ
‘ഇപ്പ ശരിയാക്കിത്തരായെന്ന് പറയുന്നതല്ലാതെ ശരിയാവുന്നില്ല’ ഇന്നലെ രാവിലെ അടച്ചിട്ട ഇരിങ്ങല്‍ ഗേറ്റ് ഇപ്പോഴും അടഞ്ഞുതന്നെ; കോട്ടക്കല്‍, കോളാവിപ്പാലം ഭാഗത്തേക്കുള്ള യാത്രക്കാര്‍ ദുരിതത്തില്‍
ഇരിങ്ങല്‍: ഇന്നലെ രാവിലെ കാറിടിച്ച് തകര്‍ന്ന ഇരിങ്ങല്‍ സര്‍ഗാലയയ്ക്ക് സമീപത്തുള്ള റെയില്‍വേ ഗേറ്റ് ഇന്ന് ഇതുവരെയായിട്ടും തുറന്നില്ല. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. കൊളാവിപ്പാലം, കോട്ടക്കല്‍ ഭാഗത്തേക്കും അവിടെ നിന്ന് തിരിച്ചുമുള്ള യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. കാറിടിച്ച് ഗേറ്റ് തകര്‍ന്നതിന് പിന്നാലെയാണ് അറ്റകുറ്റപ്പണികള്‍ക്കായി റെയില്‍വേ ഗേറ്റ് അടച്ചത്. ആദ്യം മൂന്നുമണിക്കൂറിനുള്ളില്‍ ശരിയാവുമെന്നാണ് പറഞ്ഞതെന്ന്
ഇരിങ്ങല്‍ സര്‍ഗാലയ റോഡ് റെയില്‍വേ ഗേറ്റില്‍ കാറിടിച്ചു; അറ്റകുറ്റപണികള്‍ക്കായി ഗേറ്റ് അടച്ചു
പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ റോഡ് റെയില്‍വേ ഗേറ്റില്‍ കാറിടിച്ചു. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. ട്രെയിന്‍ വരുന്നതിനായി സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്ന് ഗേറ്റ് താഴ്ത്തുന്നതിനിടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് അറ്റകുറ്റപണികള്‍ക്കായി നാല് മണിക്കൂര്‍ ഗേറ്റ് അടച്ചു. പണി പൂര്‍ത്തിയായതോടെ ഗേറ്റ് നിലവില്‍ തുറന്നിട്ടുണ്ട്. കോട്ടക്കല്‍ ഭാഗത്ത് നിന്ന് മൂരാട് ഭാഗത്തേക്ക് വരികയായിരുന്നു കാറാണ് ഗേറ്റില്‍ ഇടിച്ചത്.
തോലേരിയില്‍ കെഎസ്ഇബി ലൈനില്‍ നിന്നും തെങ്ങിലേക്ക് തീപടര്‍ന്നു; പരിഭ്രാന്തിപരത്തിയ നിമിഷങ്ങള്‍ക്കൊടുവില്‍ അഗ്നിരക്ഷാ സേന തീയണച്ചു
പയ്യോളി: തോലേരിയില്‍ പേരാമ്പ്ര പയ്യോളി റോഡിന് സമീപത്തെ തെങ്ങിലേക്ക് കെ.എസ്.ഇ.ബി ലൈനില്‍ നിന്ന് തീ പടര്‍ന്നു. തോലേരിയില്‍ കളത്തില്‍ അബ്ദുള്ളയുടെ പറമ്പിലെ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങിനാണ് തീപടര്‍ന്നത്. വളരെ തിരക്കേറിയ റോഡിന് സമീപത്തെ തെങ്ങിലെ തീ മറ്റ് ഭാഗങ്ങളിലേക്കോ, റോഡിലെ വാഹനങ്ങളിലേക്കോ പടരുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍. പരിഭ്രാന്തരായ നാട്ടുകാര്‍ ഉടന്‍ അഗ്നിരക്ഷാ സേനയെ
പയ്യോളിയില്‍ അജ്ഞാതന്‍ കടയുടമയെ മര്‍ദിച്ചതായി പരാതി
പയ്യോളി: പയ്യോളിയില്‍ കടയുടമയെ മര്‍ദിച്ചതായി പരാതി. പയ്യോളി ഹൈസ്‌കൂളിന് സമീപം ഗ്ലോബല്‍ വിഷന്‍ സ്ഥാപനത്തിലെ സജീവനെ (47) മര്‍ദിച്ചെന്നാണ് പരാതി. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. വൈകീട്ട് അഞ്ചരയോടെ കടയിലെത്തിയ മാസ്‌ക്കും തൊപ്പിയും അണിഞ്ഞയാള്‍ സജീവനെ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ കടയിലെത്തി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ അവശ്യപ്പെട്ടുകയും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനിടെ സജീവനെ പിറകിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു തറയില്‍വീണ സജീവനെ വീണ്ടും
ദേശീയപാതയില്‍ പയ്യോളിയില്‍ ചരക്ക് ലോറി അപകടത്തില്‍പ്പെട്ടു
പയ്യോളി: ദേശീയപാതയില്‍ പയ്യോളിയില്‍ ചരക്ക് ലോറി അപകടത്തില്‍പ്പെട്ടു. പച്ചക്കറിയുമായെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എച്ച്.പി പെട്രോള്‍ പമ്പിന് മുന്‍വശത്തായി പുലര്‍ച്ചെയാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കില്ല. ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ഹൗസിങ് ഊരിത്തെറിച്ചതാണ് അപകടകാരണം. ലോറിയുടെ പിറകിലെ ടയര്‍ വേര്‍പെട്ട നിലയിലാണ്. പുലര്‍ച്ചെ സമയത്തായതിനാല്‍ ദേശീയപാതയില്‍ തിരക്ക് കുറവായിരുന്നു. അപകടത്തെ തുടര്‍ന്ന് പയ്യോളി പൊലീസ് സ്ഥലത്തെത്തി
കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ കോർത്തിണക്കി ടൂറിസം സർക്യൂട്ട്; കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും; മന്ത്രി മുഹമ്മദ് റിയാസ്
പയ്യോളി: കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന കൊളാവിപ്പാലം ടൂറിസം വികസനം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വടകര സാന്റ് ബാങ്ക്‌സ് മുതല്‍ മിനി ഗോവയുള്‍പ്പടെ പ്രദേശത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും മാസ്റ്റര്‍ പ്ലാനെന്നും പദ്ധതിയുടെ
തുറയൂരില്‍ ആരോമല്‍ ബസ് ജീവനക്കാരെ മര്‍ദിച്ച സംഭവം; ബസ് കണ്ടക്ടര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പ്രതികരിക്കുന്നു
പയ്യോളി: ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് ചോദ്യം ചെയ്തതിന് ആരോമല്‍ ബസിലെ ഡ്രൈവറെ മര്‍ദിച്ചതില്‍ ഒന്നടങ്കം പ്രതിഷേധിച്ചാണ് ഇന്ന് ബസ് പണിമുടക്ക് നടത്തുന്നത്. പയ്യോളിയില്‍ ഓട്ടോറിക്ഷകള്‍ നിരന്തരം സമാന്തര സര്‍വ്വീസ് നടത്താറുണ്ടെന്നും ഇതിനെതിരെ മുന്‍പ് ബസ് ഡ്രൈവര്‍മ്മാര്‍ ഒന്നിച്ച് പയ്യോളി സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആരോമല്‍ ബസ് കണ്ടക്ടര്‍ കൊയിലാണ്ടി ന്യൂസ് ഡോട്
തിക്കോടിയിലെ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ചുള്ള അപകടം; മരിച്ചയാളെ തിരിച്ചറിഞ്ഞു
തിക്കോടി: തിക്കോടി ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ചുള്ള അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. അയനിക്കാട് മഠത്തില്‍ മുക്ക് നജീബ് ആണ് മരണപ്പെട്ടത്. അറുപത് വയസായിരുന്നു. അപകടത്തില്‍ ടാങ്കര്‍ ലോറി ബൈക്ക് യാത്രികന്റെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പൊലീസ് എത്തിയാണ് ലോറിക്കടയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. തിക്കോടി കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡിലാണ് അപകടം നടന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക്