Category: പേരാമ്പ്ര

Total 995 Posts

കക്കയത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ്

പേരാമ്പ്ര: കക്കയത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററാണ് ഉത്തരവിട്ടത്. കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കില്‍ വെടിവെച്ചുകൊല്ലാനാണ് നിര്‍ദേശം. ഇന്നലെയാണ് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ടിയില്‍ എബ്രഹാം എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്. കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്നും കുടുംബത്തിന് 50ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. രണ്ടുമാസമായി കാട്ടുപോത്ത്

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രമായ പ്രത്യാശയ്ക്ക് ഏഴ് വയസ്സ്; കോടേരിച്ചാല്‍ കാപ്പുമ്മലില്‍ പുതിയ കെട്ടിടമായി

പേരാമ്പ്ര: മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസകേന്ദ്രമായ പ്രത്യാശയുടെ കെട്ടിട ഉദ്ഘാടനവും ഏഴാം വാര്‍ഷികവും കോടേരിച്ചാല്‍ കാപ്പുമ്മല്‍ നടന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആലീസ് മാത്യു കെട്ടിടം ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് മെമ്പര്‍ യു.സി ഹനീഫ വാര്‍ഷിക ഉദ്ഘാടനവും നിര്‍വ്വഹിച്ചു. എ.കെ.തറുവയ് ഹാജി അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുള്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. തണ്ടോറ കുഞ്ഞബ്ദുള്ള

കക്കയത്ത് വന്‍ തീപിടിത്തം; പതിനഞ്ചേക്കറോളം വരുന്ന പ്രദേശം കത്തിനശിക്കുന്നു

പേരാമ്പ്ര: കക്കയത്ത് വന്‍ തീപിടിത്തം. തോണിക്കടവ് ഭാഗത്തെ ഹാര്‍ട്ട് ഐലന്റിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. പതിനഞ്ചേക്കറോളം വരുന്ന പ്രദേശം കത്തിക്കൊണ്ടിരിക്കുകയാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഇടമായതിനാല്‍ ഫയര്‍ഫോഴ്‌സിന് ഉള്ളിലേക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വലിയ മരങ്ങള്‍ അടക്കമുള്ള ഇടമാണിത്. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. കൂരാച്ചുണ്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഇന്നലെ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഈ ഭാഗങ്ങളില്‍

ആസ്തി വികസന ഫണ്ടില്‍ നിന്നും എം.എല്‍.എ ഒരു കോടി 14.5ലക്ഷം ചിലവഴിച്ച് നവീകരിച്ചു; പേരാമ്പ്ര ബസ് സ്റ്റാന്റിന് പുതിയ മുഖം

പേരാമ്പ്ര: നവീകരിച്ച പേരാമ്പ്ര ബസ് സ്റ്റാന്റ് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി 14.5 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂര്‍ത്തീകരിച്ചത്. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയുടെ 2015 – 16 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും 2022 –

കാറില്‍ കടത്താന്‍ ശ്രമിച്ചത് അഞ്ച് ലിറ്റര്‍ മാഹി മദ്യം; നരിനട സ്വദേശി പോലീസ് പിടിയില്‍

ചക്കിട്ടപ്പാറ: വിൽപനയ്ക്ക് കൊണ്ടുവന്ന മാഹി മദ്യവുമായി നരിനട സ്വദേശി പോലീസ് പിടിയില്‍. പുറ്റംപൊയിൽ താമസിക്കുന്ന ചിറ്റാടിക്കുനി വീട്ടിൽ സി.കെ രമേശനെയാണ്‌ പെരുവണ്ണാമൂഴി പോലീസ് പിടികൂടിയത്‌. ഇയാളില്‍ നിന്നും അഞ്ച് ലിറ്റര്‍ മദ്യം പോലീസ് പിടിച്ചെടുത്തു. പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാവിലെ പട്രോളിംഗിനിടെ നടത്തിയ പരിശോധനയിലാണ്‌ കാറിൽ ഒളിപ്പിച്ച നിലയിൽ മദ്യം

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം; കൂരാച്ചുണ്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

കൂരാച്ചുണ്ട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എബ്രഹാമിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കോണ്‍ഗ്രസ് അംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചു. കളക്ടര്‍ സ്ഥലത്തെത്തി അക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുകയും മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 50 ലക്ഷം രൂപ

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണം; വയോധികന്‍ മരിച്ചു

കൂരാച്ചുണ്ട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കര്‍ഷകനായ പാലാട്ട് എബ്രഹാം(70)ആണ് മരിച്ചത്‌. കക്കയം ടൗണില്‍ നിന്നും നാല് കീലാമീറ്റര്‍ അകലത്തില്‍ കക്കയം ഡാം സൈറ്റ് റോഡരികിലുള്ള കൃഷിയിടത്തില്‍ വച്ച്‌ കാട്ടുപോത്ത് എബ്രഹാമിനെ അക്രമിക്കുകയായിരുന്നു. കക്ഷത്തില്‍ ആഴത്തില്‍ മുറിവേറ്റ എബ്രഹാമിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പേരാമ്പ്ര കടിയങ്ങാട്‌ ബസ് ബൈക്കിലിടിച്ച് അപകടം; പാതിരപ്പറ്റ സ്വദേശി മരിച്ചു

പേരാമ്പ്ര: കടിയങ്ങാട്‌ ബസ് ബൈക്കിടിലിച്ച് പാതിരപ്പറ്റ സ്വദേശി മരിച്ചു.ഇന്നലെ രാവിലെ എട്ട് മണിയോടെ രണ്ടേ ആറിലായിരുന്നു സംഭവം. പുത്തന്‍പുരയില്‍ ഹബീബാണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. മറ്റൊരു ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനെയായിരുന്നു അപകടം. തുടര്‍ന്ന്‌ ഹബീബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു മരണം. ഭാര്യ: സുബൈദ. മക്കള്‍: ഫഹദ്, മുഫ്‌സിന, ഡാന,

കൂരാച്ചുണ്ടില്‍ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങി രണ്ട് പേര്‍; രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന

പേരാമ്പ്ര: കൂരാച്ചുണ്ടില്‍  കിണറില്‍ കുടുങ്ങിയവരെ രക്ഷിച്ച് പേരാമ്പ്ര അഗ്‌നിരക്ഷാസേന. കൂരാച്ചുണ്ട് കരികണ്ടംപാറ പൂവത്താംകുന്നില്‍ ഇല്ലത്ത് ബിജു എന്നയാളുടെ വീട്ടുവളപ്പിലെ കിണറില്‍ അകപ്പെട്ട രണ്ട് പേരെയാണ്  അഗ്‌നിരക്ഷാസേന          രക്ഷിച്ചത്. ബിജുവിന്റെ വീട്ടുവളപ്പിലെ കിണറില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ ജോര്‍ജ് മാസ്റ്റര്‍ എന്നയാള്‍ കിണറില്‍ നിന്നും തിരിച്ച് കയറാന്‍ ആകാതെ വന്നപ്പോള്‍

വീണ്ടും കെ.പി.സി.സി സെക്രട്ടറിയായി സത്യന്‍ കടിയങ്ങാട്

പേരാമ്പ്ര: കെ.പി.സി.സി സെക്രട്ടറിയായി സത്യന്‍ കടിയങ്ങാടിനെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നോമിനേറ്റ് ചെയ്തതായി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ കെ.പി.സി.സി മെംബറായി പ്രവര്‍ത്തിച്ചുവരുന്ന സത്യന്‍ കടിയങ്ങാടിന് വിദ്യാര്‍ത്ഥികാലം മുതല്‍ക്കുള്ള പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് വീണ്ടും കെ.പി.സി.സി സെക്രട്ടറിയായി നോമിനേറ്റ് ചെയ്യുന്നത്. പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ സത്യന്‍ കടിയങ്ങാട് കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമായത്.