പേരാമ്പ്ര കടിയങ്ങാട്‌ ബസ് ബൈക്കിലിടിച്ച് അപകടം; പാതിരപ്പറ്റ സ്വദേശി മരിച്ചു


പേരാമ്പ്ര: കടിയങ്ങാട്‌ ബസ് ബൈക്കിടിലിച്ച് പാതിരപ്പറ്റ സ്വദേശി മരിച്ചു.ഇന്നലെ രാവിലെ എട്ട് മണിയോടെ രണ്ടേ ആറിലായിരുന്നു സംഭവം. പുത്തന്‍പുരയില്‍ ഹബീബാണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു.

മറ്റൊരു ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനെയായിരുന്നു അപകടം. തുടര്‍ന്ന്‌ ഹബീബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു മരണം.

ഭാര്യ: സുബൈദ. മക്കള്‍: ഫഹദ്, മുഫ്‌സിന, ഡാന, സന.