വടകര മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി പ്രഫുല്‍കൃഷ്ണയ്ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചു കൊണ്ട് കൊയിലാണ്ടിയില്‍ ബിജെ പി പ്രകടനം


കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.ഡിഎ യുടെ സ്ഥാനാര്‍ത്ഥിയായ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണക്ക് അഭിവാദ്യങ്ങള്‍ അറിയിച്ച്‌കൊണ്ട് കൊയിലാണ്ടി ടൗണില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍ ജയ്കിഷ്, ജില്ല ട്രഷറര്‍ വി.കെ ജയന്‍, ജനറല്‍ സെക്രട്ടറിമാരായ കെ. വി സുരേഷ്, അഡ്വ. എ.വി നിധിന്‍, കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ മുകുന്ദന്‍, പ്രീജിത്ത് ടി.പി, വി.കെ സുധാകരന്‍, രവി വല്ലത്ത്, കെ.പി.എല്‍ മനോജ്, സുനില്‍ കെ.എം, അരവിന്ദന്‍ ടി.വി, ഷിജു സി.എം എന്നിവര്‍ നേതൃത്വം നല്‍കി.