മാധ്യമം കൊയിലാണ്ടി ലേഖകന്‍ പവിത്രന്‍ മേലൂരിന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് പ്രസ് ക്ലബ്ബ് കൂട്ടായ്മ


കൊയിലാണ്ടി: മാധ്യമം പത്രം കൊയിലാണ്ടി ലേഖകന്‍ പവിത്രന്‍ മേലൂരിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രസ് ക്ലബ്ബ് അംഗങ്ങള്‍. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷയായി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് രാജേഷ് കീഴരിയൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഇ.കെ വിജയന്‍ എം.എല്‍, എ.പി വിശ്വന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ടി.എം കോയ, ഇ.കെ ജുബീഷ്, മാധ്യമം ബ്യൂറോ ചീഫ് ഹാഷിം എളമരം, സി സത്യചന്ദ്രന്‍, സുനില്‍ മോഹന്‍, കരുവഞ്ചേരി അബ്ദുള്ള, പ്രമോദ്, അനില്‍ പറമ്പത്ത്, എന്‍.വി ബാലകൃഷ്ണന്‍, കെ.ടി ശ്രീനിവാസന്‍, വി.കെ അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എ. സജീവ് കുമാര്‍ സ്വാഗതവും പഞ്ചായത്തംഗം കെ. രമേശന്‍ നന്ദിയും പറഞ്ഞു.