‘സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം’; കൊയിലാണ്ടിയില്‍ അഡ്വക്കറ്റ് പി ശങ്കരന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്


കൊയിലാണ്ടി: സിദ്ധാര്‍ത്ഥിന്റെ മരണത്തിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വക്കറ്റ് കെ. പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മുന്‍മന്ത്രിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന അഡ്വക്കറ്റ് പി. ശങ്കരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിദ്ധാര്‍ത്ഥനെ മൂന്ന് ദിവസം പട്ടിണിക്കിട്ട് അടിച്ചു കൊന്നത് ഇത്രയധികം കുട്ടികള്‍ നേരിട്ട് കണ്ടിട്ടും ഒരാള്‍ പോലും പുറത്തു പറയാന്‍ ധൈര്യപ്പെട്ടില്ലെങ്കില്‍ അത് ഈ സോഷ്യല്‍ മീഡിയയുടെ ലോകത്ത് എസ്എഫ്‌ഐ ഭീകരര്‍ സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷ എത്ര വലുതായിരിക്കുമെന്ന്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് തന്‍ഹീര്‍ കൊല്ലം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍മാരായ മഠത്തില്‍ നാണു, പി. രത്‌നവല്ലി, ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ വി.പി ഭാസ്‌കരന്‍ അഡ്വക്കറ്റ് കെ.വിജയന്‍, രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരായ മുരളി തോറോത്ത്, കെ.ടിവിനോദന്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്കട്ടറി എം.കെ സായീഷ,് കെ.എസ് യു സംസ്ഥാന കമ്മറ്റി അംഗം എ.കെ ജാനിബ്, നീരജ് പടിക്കല കണ്ടി റംഷി കാപ്പാട്, രജീഷ് വെങ്ങളത്ത് കണ്ടി, അരുണ്‍ മണമല്‍, വി.പി പ്രമോദ്, രാമകൃഷ്ണന്‍ കിഴക്കയില്‍, എം.പി ഷംമനാസ് ആദര്‍ഷ് കെ. നിംമാസ് എം. ഷഫീര്‍ വെങ്ങളം, അഭിനവ് കണക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.