കക്കയത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ്


പേരാമ്പ്ര: കക്കയത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററാണ് ഉത്തരവിട്ടത്. കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കില്‍ വെടിവെച്ചുകൊല്ലാനാണ് നിര്‍ദേശം.

ഇന്നലെയാണ് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ടിയില്‍ എബ്രഹാം എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്. കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്നും കുടുംബത്തിന് 50ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. രണ്ടുമാസമായി കാട്ടുപോത്ത് ആക്രമണ ഭീതിയില്‍ കഴിയുന്ന നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

കലക്ടറുമായി രണ്ടുതവണ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ എബ്രഹാമിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ നീളുകയാണ്. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ പ്രതിഷേധിച്ച കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു.