മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രമായ പ്രത്യാശയ്ക്ക് ഏഴ് വയസ്സ്; കോടേരിച്ചാല്‍ കാപ്പുമ്മലില്‍ പുതിയ കെട്ടിടമായി


പേരാമ്പ്ര: മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസകേന്ദ്രമായ പ്രത്യാശയുടെ കെട്ടിട ഉദ്ഘാടനവും ഏഴാം വാര്‍ഷികവും കോടേരിച്ചാല്‍ കാപ്പുമ്മല്‍ നടന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആലീസ് മാത്യു കെട്ടിടം ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് മെമ്പര്‍ യു.സി ഹനീഫ വാര്‍ഷിക ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

എ.കെ.തറുവയ് ഹാജി അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുള്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. തണ്ടോറ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, അഷറഫ് ചാത്തോത്ത്, രാജി ടീച്ചര്‍, സി.കെമനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഇ.കെ അയൂബ് സ്വാഗതവും എം.രജീഷ് നന്ദിയും രേഖപ്പെടുത്തി. നാടന്‍ പാട്ട്, കോല്‍ക്കളി, ന്യത്തനൃത്യങ്ങള്‍ തുടങ്ങിയവ അരങ്ങേറി.