ചേലിയയില്‍ മരംമുറിക്കിടെ മരംദേഹത്ത് വീണ് അപകടം; അന്‍പതുകാരന്‍ മരിച്ചു


ചെങ്ങോട്ടുകാവ്: ചേലിയയില്‍ മരംമുറിക്കിടെ മരംദേഹത്ത് വീണ് ഒരാള്‍ മരിച്ചു. മരംവെട്ടുകാരനായ കട്ടിപ്പാറ ചെമ്പ്രകുണ്ട വില്ലൂന്നിപ്പി വീട്ടില്‍ അബ്ദുള്‍ സത്താറാണ് മരിച്ചത്. അന്‍പതുവയസായിരുന്നു.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍തന്നെ അബ്ദുള്‍ സത്താറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പരേതരായ ഷംസുദ്ദീന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: റഹ്‌മത്ത്. മക്കള്‍: ഫാസില്‍, ഫസീല. സഹോദരങ്ങള്‍: അബ്ദുള്ള, സലാം, റഷീദ്, ശരീഫ്, സുബൈദ, സുലൈഖ, ഫാരിഷ.

മൃതദേഹം താമരശ്ശേരി കട്ടിപ്പാറ ചെമ്പ്രകുണ്ട ജുമാമസ്ജിദില്‍ ഖബറടക്കും.