സര്‍വ്വീസ് പെന്‍ഷന്‍കാരുള്‍പ്പെടെയുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്തത് ചരിത്രത്തിലാദ്യം; കൊയിലാണ്ടി സബ് ട്രഷറി ഓഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമവുമായി കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ്


കൊയിലാണ്ടി: സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്തതിനെതിരെ കൊയിലാണ്ടിയില്‍ പ്രതിഷേധ യോഗം. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്.

ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍ കാരുള്‍പ്പടെയുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്തത്. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധയോഗത്തിന്റെ ഭാഗമായാണ് കൊയിലാണ്ടിയിലും യോഗം നടന്നത്.

കൊയിലാണ്ടി സബ്ബ് ട്രഷറി ഓഫീസിന് മുമ്പില്‍ നടന്ന യോഗം കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ബാലന്‍ ഒതയോത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.കൃഷ്ണന്‍, നന്മന പ്രേമന്‍, ടി.വി.പവിത്രന്‍, ഇന്ദിര ടീച്ചര്‍, ചന്ദ്രന്‍ മാസ്റ്റര്‍, എസ്.കെ.പ്രേമകുമാരി. രവീന്ദ്രന്‍ മണമല്‍ എന്നിവര്‍ സംസാരിച്ചു.