കാറില്‍ കടത്താന്‍ ശ്രമിച്ചത് അഞ്ച് ലിറ്റര്‍ മാഹി മദ്യം; നരിനട സ്വദേശി പോലീസ് പിടിയില്‍


ചക്കിട്ടപ്പാറ: വിൽപനയ്ക്ക് കൊണ്ടുവന്ന മാഹി മദ്യവുമായി നരിനട സ്വദേശി പോലീസ് പിടിയില്‍. പുറ്റംപൊയിൽ താമസിക്കുന്ന ചിറ്റാടിക്കുനി വീട്ടിൽ സി.കെ രമേശനെയാണ്‌ പെരുവണ്ണാമൂഴി പോലീസ് പിടികൂടിയത്‌. ഇയാളില്‍ നിന്നും അഞ്ച് ലിറ്റര്‍ മദ്യം പോലീസ് പിടിച്ചെടുത്തു.

പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ
രാവിലെ പട്രോളിംഗിനിടെ നടത്തിയ പരിശോധനയിലാണ്‌ കാറിൽ ഒളിപ്പിച്ച നിലയിൽ മദ്യം കണ്ടെത്തിയത്. പെരുവണ്ണാമൂഴി എസ്ഐ ജിതിൽവാസിൻ്റെ നേതൃത്വത്തിൽ ഡിവൈഎസ്പിയുടെ സ്പെഷൽസ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

നിരവധി അബ്കാരി കേസുകളുള്ള പ്രതിയെ കോടതി റിമാൻ്റ് ചെയ്ത് ജയിലിലാക്കി. കാറും പോലീസ് പിടിച്ചെടുത്ത് കോടതിക്ക് കൈമാറി.