Category: പയ്യോളി

Total 588 Posts

ചാത്തൻ സേവയിലൂടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞു, ആരുമറിയാതെ അലമാരയിൽ നിന്ന് പണം കവർന്നു; പയ്യോളിയിലെ മദ്രസാ അധ്യാപകന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന പ്രതി പിടിയിലായത് ഇങ്ങനെ

പയ്യോളി: പയ്യോളി സ്വദേശിയായ മദ്രസാ അധ്യാപകന്റെ പണം കവർന്നത് ചികിത്സയുടെയും മന്ത്രവാദത്തിന്റെയും പേരിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് ചാത്തൻസേവയിലൂടെയെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് പണവും സ്വർണ്ണവും കവർന്നത്. പ്രതിയെ കോഴിക്കോട് നിന്ന് പയ്യോളി പോലീസ് പിടികൂടി. ഇയാൾക്കെതിരെ കളവ്, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. ചികിത്സയുടെയും മന്ത്രവാദത്തിന്റെയും പേരിലെത്തിയ പ്രതി മദ്രസ

പയ്യോളിയിൽ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്; കാസർഗോഡ് സ്വദേശി പിടിയിൽ

പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. കോഴിക്കോട് വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോടമിനോട് പറഞ്ഞു. പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന്

സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീപ്പ് മറിഞ്ഞു, അഞ്ച് പേര്‍ക്ക് പരിക്ക്; അപകടം അയനിക്കാട് ദേശീയപാതയില്‍

പയ്യോളി: അയനിക്കാടുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12:45 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൊലീറോ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. ജീപ്പിന്റെ അതേ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടര്‍ പൊടുന്നനെ വലത് ഭാഗത്തേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനായി വലത് ഭാഗത്തേക്ക് വെട്ടിച്ച ബൊലീറോ നിയന്ത്രണം

പയ്യോളി നഗരത്തിലെ കടകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന; 25,000 രൂപയുടെ പേപ്പര്‍ കപ്പുകള്‍ പിടികൂടി, നിരോധനത്തെ കുറിച്ച് അറിയില്ലെന്ന് വ്യാപാരികള്‍

പയ്യോളി: നഗരത്തിലെ കടകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നുള്ള ഉദ്യാഗസ്ഥരാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ സഹകരണത്തോടെ പരിശോധന നടത്തിയത്. പരിശോധനയില്‍ 25,000 രൂപയുടെ പേപ്പര്‍ കപ്പുകള്‍ പിടികൂടി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പരിശോധന. ബീച്ച് റോഡിലെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പേപ്പര്‍ കപ്പ് പിടികൂടിയത്. ഏകദേശം 75 കിലോ കപ്പുകളാണ് പിടിച്ചെടുത്തത്. എന്നാല്‍

ഉഗ്രം ഉജ്ജ്വലം ഈ കുട്ടികൾ; മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരട്ടക്കിരീട നേട്ടവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ

പയ്യോളി: വീരവഞ്ചേരി സ്കൂളിനിത് ഇരട്ടി മധുരത്തിന്റെ നാളുകളാണ്. മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരട്ടക്കിരീട നേട്ടവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ. പയ്യോളി ഹൈസ്ക്കൂളിലും തൃക്കട്ടൂര്‍ യു.പി സ്കൂളിലുമായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിലാണ് അഭിമാന വിജയം നേടിയത്. ചാർട്ട് തയ്യാറാക്കി അവതരണത്തിൽ വേദിക എസ്, കൗശിക് അഭിലാഷ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശേഖരണ മത്സരത്തിൽ

പയ്യോളിയിൽ പണം നൽകാതെ ലോട്ടറിയുമായി കടക്കാൻ ശ്രമം; തടഞ്ഞ വിൽപ്പനക്കാരന് മർദ്ദനം; ഗുരുതരമായ പരിക്കുകളുമായി യുവാവ് ആശുപത്രിയിൽ

പയ്യോളി: പണം നൽകാതെ ലോട്ടറിയുമെടുത്ത് മുങ്ങാൻ ശ്രമിച്ചയാളെ തടഞ്ഞ ലോട്ടറി വിൽപ്പനക്കാരന് ക്രൂരമർദ്ദനം. ലോട്ടറി വിൽപ്പനക്കാരനും പ്രതികരണവേദി സംഘടനയുടെ പ്രവർത്തകനുമായ പയ്യോളി ബീച്ചിലെ ഇയ്യോത്തിൽ പ്രതീഷാണ് മർദനത്തിനിരയായത്. പയ്യോളിയിലെ തീർത്ഥാ ഹോട്ടലിന് സമീപം ഉച്ചയ്ക്ക് മുന്നരയോടെയാണ് സംഭവം. ഹോട്ടലിനടുത്ത് ലോട്ടറി വിൽക്കുയായിരുന്ന പ്രതീഷിന്റെ കൈയ്യിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞതാണ്

”പരിചയപ്പെട്ടത് നാലുമാസം മുമ്പ്, വീട് വെച്ചുനല്‍കാന്‍ ധനസഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ച് അടുത്ത് കൂടി, വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നു, എല്ലാം നഷ്ടപ്പെട്ടത് ചാത്തന്‍സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം” ; തട്ടിപ്പിനിരയായ പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വര്‍ണവും പണവും കവര്‍ന്നത് സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തെ സഹായിക്കാമെന്ന വാഗ്ദാനം നല്‍കി. ട്രയിനില്‍ വെച്ച് പരിചയപ്പെട്ട മുഹമ്മദ് ഷാഫിയെന്നയാള്‍ കുടുംബത്തിന് വീടുവെക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയശേഷം വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച് തട്ടിപ്പു നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് തട്ടിപ്പിന് ഇരയായ അധ്യാപകന്‍ വിശദീകരിക്കുന്നു: ”നാലുമാസം മുമ്പാണ് മുഹമ്മദ് ഷാഫിയെ പരിചയപ്പെട്ടത്. ഷൊര്‍ണൂരില്‍

പയ്യോളിയുടെ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന വി.പി.സുധാകരന് സഹപ്രവര്‍ത്തകരുടെ ആദരം; രണ്ടാംചരമവാര്‍ഷികത്തില്‍ പുഷ്പാര്‍ച്ചന നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പയ്യോളി: മുന്‍ പയ്യോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റും, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പി.വി.സുധാകരന്‍റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തി. പയ്യോളിയുടെ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായ പ്രവര്‍ത്തകനായിരുന്നു വി.പി.സുധാകരന്‍. ഇന്ന് രാവിലെ എട്ടരയ്ക്ക് വീട്ടുവളപ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ.ശീതൾ രാജ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് മനോജ്

കണക്കും കരവിരുതും കൗതുകവുമായി ഇന്ന് കുരുന്നുകൾ ഒത്തുകൂടും; പയ്യോളിയിൽ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ആരംഭം; വിശദ വിവരങ്ങളറിയാം

പയ്യോളി: പയ്യോളിക്ക് ഇനി രണ്ട നാൾ അറിവിന്റെയും ആഘോഷത്തിന്റെയും നാളുകളാണ്. കോവിഡ് മൂലം നിർത്തി വച്ച മേളകൾ മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു വീണ്ടും അരങ്ങൊരുങ്ങുന്നത്. 2500 ലധികം വിദ്യാർത്ഥികൾ ഓരോ ദിവസവും മേളയിൽ പങ്കെടുക്കും. മേലടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ, ശാസ്ത്ര, പ്രവൃത്തി പരിചയ, ഗണിത, ഐടി മേളകൾ ഒക്റ്റോബർ 12,13 തീയതികളിൽ തിക്കോടിയൻ

പയ്യോളിയില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി; കിട്ടിയത് തൊട്ടില്‍പ്പാലത്തിന് സമീപത്തുനിന്ന്‌

പയ്യോളി: കാണാതെയായ കോട്ടയ്ക്കൽ സ്വദേശിനിയായ വിദ്യാർത്ഥിനിയെ കണ്ടെത്തി. അരുവായില്‍ മീത്തല്‍ വീട്ടില്‍ ഷബിത്തിന്റെ മകള്‍ തേജാലക്ഷ്മിയെയാണ് കണ്ടെത്തിയത്. തൊട്ടിൽ പാലത്തിനു സമീപത്തു നിന്ന് കുട്ടിയെ കണ്ടെത്തിയതായും മാതാപിതാക്കളോടൊപ്പം വിട്ടയച്ചതായും പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ (പഴയ ബോയ്‌സ് സ്‌കൂള്‍) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്