Category: പൊതുവാര്‍ത്തകൾ
എൻഡിഎയ്ക്ക് തുടർഭരണമില്ല, ഇന്ത്യാ മുന്നണി അധികാരത്തിലെത്തും; ഞെട്ടിച്ച് അഗ്നി ന്യൂസ് എക്സിറ്റ് പോള്‍
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയായതോടെ വിവിധ മാധ്യമങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി. ബി ജെ പി നയിക്കുന്ന എൻ ഡി എ സഖ്യത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണ് ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. 400-ന് അടുത്ത് സീറ്റുകൾ വരെ എൻഡിഎ സഖ്യം നേടുമെന്നാണ് പ്രവചനം. എന്നാൽ നേരത്തെ
കേരളത്തില്‍ യു.ഡി.എഫ്. തരംഗമെന്ന് എക്സിറ്റ് പോളുകൾ; എൽഡിഎഫിന്റെ വോട്ടുവിഹിതം കുത്തനെ ഇടിയും, താമര വിരിയും, നോക്കാം വിശദമായി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. കേരളത്തില്‍ യു.ഡി.എഫ്. തരംഗമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. നാല് ഏജൻസികളുടെ സർവേ ഫലങ്ങളാണ് പ്രധാനമായി പുറത്തുവന്നത്. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ-ഇടിജി, എബിപി സീവോട്ടർ, ഇന്ത്യ ടിവി-സിഎൻഎക്സ് എന്നിവയുടെ സർവേകളാണ് പുറത്തുവന്നത്. യു.ഡി.എഫിന് 13 മുതല്‍ 18 സീറ്റുകള്‍ വരെയാണ്
ടൈംസ് നൗ എക്‌സിറ്റ് പോളില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈ, 15 സീറ്റുവരെ നേടും; എല്‍ഡിഎഫിന് നാല്, ബിജെപി അക്കൗണ്ട് തുറക്കും
ന്യൂഡല്‍ഹി: ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫല പ്രകാരം കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയ്യെന്ന് പ്രവചനം. യുഡിഎഫിന് 14 മുതല്‍ 15 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് നാല് സീറ്റുകൾ ലഭിക്കും. ബിജെപി ഒരു സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചനത്തിൽ പറയുന്നു. കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ ഇത്തവണ എൽഡിഎഫ് നേടുമെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ നൽകുന്ന
കുന്നമംഗലത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് മരത്തിലിടിച്ചു; 18 പേർക്ക് പരിക്ക്
കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യബസ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ 18 പേരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നമംഗലത്ത് ചാത്തമംഗലംതാഴെ 12 ൽ ഇന്നു വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. മുക്കത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പഴങ്ങാടി ബസ്സാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡ്സെെഡിലെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
പേരാമ്പ്ര ഗവ.ഐ ടി ഐയില്‍ താല്‍ക്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം; അറിയാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര ഗവ.ഐ ടി ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ ആറിന് ഉച്ച രണ്ട് മണിക്ക്. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ ടി സി/ എന്‍ എ
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറഞ്ഞു
കൊച്ചി: വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി. നേരത്തെ ഇത് 1756 രൂപയായിരുന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മെയ് ഒന്നിന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 19
വടകര മണിയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക നിയമനം; വിശദമായി അറിയാം
വടകര: മണിയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ അധ്യാപക നിയമനം. ബയോളജി, ഹിന്ദി വിഷയങ്ങളിലേക്കാണ് നിയമനം. ഇതിനായുള്ള അഭിമുഖം ജൂണ്‍ 1ന് നടക്കുന്നതായിരിക്കും, രാവിലെ 10മണിക്ക് ബയോളജി, പകല്‍ രണ്ട് മണിക്ക് ഹിന്ദി എന്നിങ്ങനെയാണ് അഭിമുഖം നടക്കുക.
കായണ്ണ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
കായണ്ണ: കായണ്ണ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. HST മലയാളം, HST ഫിസിക്കല്‍ സയന്‍സ്, വിഷയങ്ങളിലാണ് ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇഭിമുഖം 3.6.2024 തിങ്ങളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്.
ഇനി വീറും വാശിയും നിറഞ്ഞ രണ്ടു നാള്‍; ‘അരങ്ങ്’ കുടുംബശ്രീ ജില്ലാ കലോത്സവം നാളെ കൊടിയേറും
കുടുംബശ്രീ 26-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അരങ്ങ് ജില്ലാതല കലോത്സവം മെയ് 31ന് ആരംഭിക്കും. നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മെയ് 31, ജൂണ്‍ 1 തീയ്യതികളിലായി നടക്കുന്ന കലോത്സവം ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ സിന്ധു അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽസിനിമാ-സീരിയല്‍ താരം വിനോദ്
ജില്ലയിലെ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവ്; വിിശദമായി നോക്കാം
കോഴിക്കോട്: വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. വിഷയത്തില്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള എംടെക് ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 10 ന് 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: