കുന്നമംഗലത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് മരത്തിലിടിച്ചു; 18 പേർക്ക് പരിക്ക്


കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യബസ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ 18 പേരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നമംഗലത്ത് ചാത്തമംഗലംതാഴെ 12 ൽ ഇന്നു വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം.

മുക്കത്ത് നിന്ന് കോഴിക്കോട് ഭാ​ഗത്തേക്ക് പോകുകയായിരുന്ന പഴങ്ങാടി ബസ്സാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡ്സെെഡിലെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.