ടൈംസ് നൗ എക്‌സിറ്റ് പോളില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈ, 15 സീറ്റുവരെ നേടും; എല്‍ഡിഎഫിന് നാല്, ബിജെപി അക്കൗണ്ട് തുറക്കും


ന്യൂഡല്‍ഹി: ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫല പ്രകാരം കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയ്യെന്ന് പ്രവചനം. യുഡിഎഫിന് 14 മുതല്‍ 15 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് നാല് സീറ്റുകൾ ലഭിക്കും. ബിജെപി ഒരു സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചനത്തിൽ പറയുന്നു.   

കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ ഇത്തവണ എൽഡിഎഫ് നേടുമെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ നൽകുന്ന സൂചന. 2019ലെ ലോകസ്ഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗമായിരുന്നു. മത്സരം നടന്ന 20 മണ്ഡലങ്ങളില്‍ 19 സീറ്റും യുഡിഎഫിനൊപ്പമായിരുന്നു. ആലപ്പുഴ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്.   

ആലപ്പുഴയില്‍ കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ 10,485 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് എൽഡിഎഫിന്റെ എ എം ആരിഫ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആരിഫ് മാത്രമായിരുന്നു. കേരളത്തില്‍ നിന്നുള്ള എല്‍ഡിഎഫിന്റെ ഏക ലേക്സഭാംഗം.