ഉന്നത വിജയം കെെവരിച്ച് വിദ്യാർത്ഥികൾ; ഫെയ്സ് കോടിക്കൽ വിജയി സംഗമം സംഘടിപ്പിച്ചു


നന്തി ബസാർ: ഫെയ്സ് കോടിക്കലിന്റെ ആഭിമുഖ്യത്തിൽ കോടിക്കൽ പ്രദേശത്ത് നിന്ന് ഈ വർഷം വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യുഎസ്എസ്, എൽ.എൽ.ബി, ബിഎസ്ഇ നഴ്സിംഗ് തുടങ്ങി അക്കാദമിക്, പ്രൊഫഷണൽ കലാകായിക മേഖലകളിൽ വിജയം കരസ്ഥമാക്കിയവരെയാണ് ആദരിച്ചത്. 

ബാബു കൊലപ്പള്ളി ഉദ്ഘാടനം ചെയ്തു. സി.സി ശൗഖത്ത് അധ്യക്ഷത വഹിച്ചു. ട്രെയിനർ അജിത്ത് കുമാർ മൊട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. 

നസീർ എഫ്.എം, കെ.പി ഷക്കീല, സബാഹ് വലിയകത്ത്, പി.വി ജലീൽ, യൂവികാസിം, വി.കെ മിൻഹാജ്, സഹദ് മന്നത്ത് സംസാരിച്ചു. പി.കെ മുഹമ്മദലി സ്വാഗതവും സലീം കുണ്ടുകുളം നന്ദിയും പറഞ്ഞു.