ജില്ലയിലെ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവ്; വിിശദമായി നോക്കാം


കോഴിക്കോട്: വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. വിഷയത്തില്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള എംടെക് ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 10 ന് 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0496-2536125, 2537225.

മാനന്തവാടി ഗവ. കോളേജില്‍ 2024 -25 അക്കാദമിക് വര്‍ഷത്തില്‍ ഇലക്ട്രോണിക്സ് വിഷയത്തില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകള്‍ ഉണ്ട്. ജൂണ്‍ അഞ്ചിന് 11 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04935-240351.