Category: പൊതുവാര്‍ത്തകൾ
അക്ഷരലോകത്തേയ്ക്ക് ചുവടുവെച്ച് നിരവധി കുട്ടികള്‍; പ്രവേശനോത്സവം ആഘോഷമാക്കി അരിക്കുളം പഞ്ചായത്ത്
അരിക്കുളം: 2024-25 പ്രവേശനോത്സവം ആഘോഷമാക്കി അരിക്കുളം പഞ്ചായത്ത്. ബലൂണുകളും കളിപ്പാട്ടങ്ങളും സമ്മാനങ്ങളുമൊക്കെയായാണ് കുട്ടികളെ വരവേറ്റത്. ഊട്ടേരി എല്‍.പി. സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് പുറമേ എത്തിയ രക്ഷിതാക്കള്‍ക്ക് ബോദവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ സുമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജിബിന്‍ സി
എല്ലാ കണ്ണുകളും വടകരയിലേക്ക്, കടത്തനാട്ടില്‍ ആര് ജയിക്കും; വോട്ടെണ്ണല്‍ ദിനത്തില്‍ വടകരയില്‍ പ്രത്യേക സേനാവിന്യാസം
top1] വടകര: വീറും വാശിയും നിറഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ വടകരയില്‍ പ്രത്യേക സേനവിന്യാസം. അതീവ പ്രശ്‌ന ബാധിത മേഖലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ക്യൂ.ആര്‍.ട. സംഘം എന്തു സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. ഇന്ന് വൈകിട്ട് മുതല്‍ നാളെ വൈകിട്ട് വരെ
ശൈലജ ടീച്ചറോ ഷാഫിയോ ?, ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി, ജനവിധി നാളെ, വോട്ടെണ്ണല്‍ രാവിലെ എട്ടിന്
കോഴിക്കോട്: വാശിയേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം എജുക്കേഷൻ കോംപ്ലക്സിലാണ് കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണുക. രാവിലെ 6.30-നാണ് സ്ട്രോങ് റൂമുകൾ തുറക്കുക. ഹോം വോട്ടിങ്, സർവീസ് വോട്ടുകൾ, ഉദ്യോഗസ്ഥരുടെ വോട്ടുകൾ എന്നിവയടക്കം അഞ്ചുവിഭാഗങ്ങളിലെ വോട്ടുകൾ ചേർന്ന തപാൽവോട്ടുകളാണ് ആദ്യം
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് അരിക്കുളം ഡി.വൈ.എഫ്.ഐ കണ്ണമ്പത്ത് യൂണിറ്റ്
അരിക്കുളം: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് അരിക്കുളം ഡി.വൈ.എഫ്.ഐ കണ്ണമ്പത്ത് യൂണിറ്റ്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെയാണ് അനുമോദിച്ചത്. പരിപാടി പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ കെ.എം. അമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അതുല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ആര്‍ദ്ര അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി നിതിന്‍ലാല്‍,
കൊയിലാണ്ടിയില്‍ ആര്‍.ജെ.ഡി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: ആര്‍.ജെ.ഡി ഗ്രാമ, മുന്‍സിപ്പാല്‍, കോപ്പറേഷന്‍ പ്രസിഡന്റ്മാര്‍ക്കുള്ള ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദിയും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നത് എന്ന് ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു. തിരത്തെടുപ്പിന്റെ അവസാനഘട്ടത്തില്‍ വര്‍ഗ്ഗീയത വിളിച്ചു പറയുന്ന മോദിയെയാണ് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ
അഹമ്മദ് ദേവർകോവിൽ ലീഗിലേക്ക്? പ്രാഥമിക ചർച്ചകൾ നടന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: മുൻ തുറമുഖ പുരാവസ്തു വകുപ്പുമന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിൽ മുസ്ലിം ലീഗിലേക്കെന്ന് സൂചന. അഹമ്മദ് ദേവർകോവിലിനെ ലീഗിലെത്തിക്കാൻ പ്രാഥമിക ചർച്ച നടന്നതായാണ് വിവരം. പി എം എ സലാമുമായി അഹമ്മദ് ദേവർകോവിൽ ചർച്ച നടത്തിയെന്നും കെ എം ഷാജിയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നതെന്നുമാണ് റിപ്പോർട്ട്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ തുടരണമെന്ന ഉപാധി അഹമ്മദ്
രണ്ടുമാസത്തെ വേനലവധി കഴിഞ്ഞു, ഇനി പഠന കാലം; സ്‌കൂളുകള്‍ നാളെ തുറക്കും, വിപുലമായ ഒരുക്കങ്ങൾ
തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യമായി എത്തുന്നവരെ സ്വീകരിക്കാന്‍ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
പരമ്പരാഗത അടുക്കള ചിത്രങ്ങള്‍ക്ക് ഇനി ബൈ ബൈ; അടുക്കളയില്‍ തേങ്ങ ചിരകുന്ന അച്ഛന്‍, കൈയ്യില്‍ പാവയുമായി മകന്‍, സോഷ്യല്‍മീഡിയയില്‍ വൈറലായി മൂന്നാംക്ലാസിലെ പാഠപുസ്തകം
തിരുവനന്തപുരം: പരമ്പരാഗത അടുക്കള ചിത്രങ്ങളെ മാറ്റിമറിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായി മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം. അടുക്കളയെന്നാല്‍ അമ്മയുടെ അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ മാത്രം സ്വന്തം ഏരിയ ആണെന്ന ചിന്താഗതിയെ പാടെ മാറ്റിയിരിക്കുകയാണ് മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിലൂടെ. പാചകം ചെയ്യുന്ന അമ്മ, തേങ്ങ ചിരകുന്ന അച്ഛന്‍, കൈയ്യില്‍ പാവയുമായി നില്‍ക്കുന്ന ആണ്‍കുട്ടി, മേശയില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്ന പെണ്‍കുട്ടി
ഉന്നത വിജയം കൈവരിച്ചത് നിരവധി വിദ്യാര്‍ത്ഥികള്‍; ‘വിജയി സംഗമം’ ഒരുക്കി ഫെയ്‌സ് കോടിക്കല്‍
നന്തി ബസാര്‍: വിവിധ പരീക്ഷകളില്‍ കോടിക്കല്‍ പ്രദേശത്ത് നിന്നും ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ഒന്നാകെ അനുമോദിച്ച് ഫെയ്‌സ് കോടിക്കല്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യുഎസ്എസ്, എല്‍.എല്‍.ബി,ബി എസ്ഇ നഴ്‌സിംഗ് തുടങ്ങി അക്കാദമിക്, പ്രൊഫഷണല്‍ കലാകായിക മേഖലകളില്‍ വിജയം കരസ്ഥമാക്കിയവരെയെല്ലാം ആദരിച്ചു. ചടങ്ങ് ബാബു കൊലപ്പള്ളി ഉല്‍ഘാടനം ചെയ്തു. ട്രെയിനര്‍ അജിത്ത് കുമാര്‍ മൊട്ടിവേഷന്‍ ക്ലാസിന് നേതൃത്വം
പരീക്ഷകളില്‍ ഉന്നത വിജയം; വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ഡി.വൈ.എഫ്.ഐ ചാവട്ട് യൂണിറ്റ് സെന്റര്‍
മേപ്പയ്യൂര്‍: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ഡി.വൈ.എഫ്.ഐ ചാവട്ട് യൂണിറ്റ് സെന്റര്‍. എസ്.എസ്.എല്‍സി, പ്ലസ്ടു, എല്‍.എസ്.എസ്. യു.എസ്.എസ്, എന്‍,എം,എം.എസ്, തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. യൂണിറ്റ് സെക്രട്ടറി സുബീഷ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഡി,വൈ,എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ ഷാഹി പരിപാടി ഉദ്ഘാടനം ചെയ്തു.