ഉന്നത വിജയം കൈവരിച്ചത് നിരവധി വിദ്യാര്‍ത്ഥികള്‍; ‘വിജയി സംഗമം’ ഒരുക്കി ഫെയ്‌സ് കോടിക്കല്‍


നന്തി ബസാര്‍: വിവിധ പരീക്ഷകളില്‍ കോടിക്കല്‍ പ്രദേശത്ത് നിന്നും ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ഒന്നാകെ അനുമോദിച്ച് ഫെയ്‌സ് കോടിക്കല്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യുഎസ്എസ്, എല്‍.എല്‍.ബി,ബി എസ്ഇ നഴ്‌സിംഗ് തുടങ്ങി അക്കാദമിക്, പ്രൊഫഷണല്‍ കലാകായിക മേഖലകളില്‍ വിജയം കരസ്ഥമാക്കിയവരെയെല്ലാം ആദരിച്ചു.

ചടങ്ങ് ബാബു കൊലപ്പള്ളി ഉല്‍ഘാടനം ചെയ്തു. ട്രെയിനര്‍ അജിത്ത് കുമാര്‍ മൊട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. സി.സി ശൗഖത്ത് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. നസീര്‍ എഫ്.എം, കെ.പി ഷക്കീല, സബാഹ് വലിയകത്ത്, പി.വി ജലീല്‍, യൂ.വി കാസിം, വി.കെ മിന്‍ഹാജ്, സഹദ് മന്നത്ത് എന്നിവര്‍ സംസാരിച്ചു. പി.കെ മുഹമ്മദലി സ്വാഗതവും സലീം കുണ്ടുകുളം നന്ദിയും പറഞ്ഞു.