പരീക്ഷകളില്‍ ഉന്നത വിജയം; വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ഡി.വൈ.എഫ്.ഐ ചാവട്ട് യൂണിറ്റ് സെന്റര്‍


മേപ്പയ്യൂര്‍: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ഡി.വൈ.എഫ്.ഐ ചാവട്ട് യൂണിറ്റ് സെന്റര്‍. എസ്.എസ്.എല്‍സി, പ്ലസ്ടു, എല്‍.എസ്.എസ്. യു.എസ്.എസ്, എന്‍,എം,എം.എസ്, തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

യൂണിറ്റ് സെക്രട്ടറി സുബീഷ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഡി,വൈ,എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ ഷാഹി പരിപാടി ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുനില്‍ ഉപഹാര വിതരണം നടത്തി.

മേപ്പയ്യൂര്‍ സൗത്ത് മേഖലാ സെക്രട്ടറി അമല്‍ ആസാദ്, സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം വി. മോഹനന്‍, ചാവട്ട് സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി കെ.കെ ഷാജി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് സബിത അധ്യക്ഷത വഹിച്ചു.