ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് അരിക്കുളം ഡി.വൈ.എഫ്.ഐ കണ്ണമ്പത്ത് യൂണിറ്റ്


അരിക്കുളം: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് അരിക്കുളം ഡി.വൈ.എഫ്.ഐ കണ്ണമ്പത്ത് യൂണിറ്റ്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെയാണ് അനുമോദിച്ചത്.

പരിപാടി പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ കെ.എം. അമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അതുല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ആര്‍ദ്ര അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി നിതിന്‍ലാല്‍, ബ്രാഞ്ച് സെക്രട്ടറി ഷാജി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് രമ്യ നന്ദി പറഞ്ഞു.