ചേലിയ കഥകളി വിദ്യാലയത്തില്‍ സൗജന്യ ദ്വിവത്സര കഥകളി പരിശീലന കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അറിയാം വിശദമായി


ചേമഞ്ചേരി: ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തില്‍ നടന്നു വരുന്ന ദ്വിവത്സര കഥകളി പരിശീലന കോഴ്‌സിന്റെ 25-ാ മത്തെ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കുന്നു. തികച്ചും സൗജന്യമായ കോഴ്‌സിന്റെ കാലാവധി രണ്ടു വര്‍ഷമാണ്. ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും വൈകീട്ട് 2 മുതല്‍ 5 വരെ ആണ് ക്ലാസുകള്‍ നടക്കുന്നത്. ഇപ്രകാരം

ഏപ്രില്‍ – മെയ് മാസങ്ങളില്‍ നടക്കുന്ന കഥകളി പഠന ശിബിരത്തിലൂടെ 10-15 ദിവസം തുടര്‍ച്ചയായി തീവ്ര പരിശീലന സാഹചര്യവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതാണ്. ഓരോ 6 മാസത്തിലും ഒന്ന് എന്ന രീതിയില്‍ തിയറി, പ്രാക്ടിക്കല്‍ എന്നിവയില്‍ നാല് സെമസ്റ്റര്‍ പരീക്ഷകള്‍ ഉണ്ടാവും. 75% ഹാജരോടെ വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. തുടര്‍ പഠന സൗകര്യങ്ങളും ലഭിക്കുന്നതാണ്.

കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടിയും കോപ്പു നിര്‍മ്മാണവും എന്നീ മേഖലകളില്‍ പ്രശസ്ത ഗുരുക്കന്മാരായ കലാമണ്ഡലം പ്രേംകുമാര്‍ ( വേഷം ), കലാമണ്ഡലം ശിവദാസ് ( ചെണ്ട ), കലാനിലയം ഹരി ( കഥ കളി സംഗീതം) കലാനിലയം പത്മനാഭന്‍ ച്രുട്ടി, കോപ്പ് ) കോട്ടയ്ക്കല്‍ ശബരീഷ് ( മദ്ദളം) എന്നിവരാണ് പരിശീലനം നല്‍കുന്നത്. 10-25 പ്രായപരിധിയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 16 ഞായറാഴ്ച ക്ലാസുകള്‍ ആരംഭിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജൂണ്‍ 10 ന് 5 മണിക്കു മുമ്പ് കഥകളി വിദ്യാലയത്തില്‍ നേരിട്ടോ തപാലിലോ അയയ്ക്കുക. മുഖാമുഖ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രവേശനത്തില്‍ തീരുമാനമെടുക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് കഥകളി വിദ്യാലയം,
ചേലിയ ( PO ), കൊയിലാണ്ടി., 673306.അന്വേഷണങ്ങള്‍ക്ക് 97458 66260, 94467 31610, 94462 58585.